The Bear

ചികഗോയിലെ ആകാശത്തെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കെട്ടിടങ്ങൾക്കിടയിൽ തെരുവിലെ ഒരു മൂലയ്ക്ക് ഒരു restaurant ഉണ്ട്. ആ തെരുവിൽ കൂടി വെറുതെ നടക്കുമ്പോൾ അങ്ങേ അറ്റം മുതൽ അവിടുത്തെ സ്പെഷ്യൽ sandwich ന്റെ മണം വയറിനെ കൊതി പിടിപ്പിച്ചു തുടങ്ങും. കതകു തുറന്നു ഉള്ളിൽ ചെല്ലുമ്പോൾ ലോകത്തിന്റെ കലാപങ്ങൾ മുഴുവൻ ഈ അടുക്കളയിൽ തിളച്ചുമറിയുകയാണോ എന്ന് തോന്നിപോകും. പാചകത്തിന്റെ സ്വർഗത്തിൽ നിന്നും Carmy പറന്നു വീണത് തന്റെ ചേട്ടൻ നടത്തിയിരുന്ന ആ റെസ്റ്റോറന്റിലേക്കാണ്. അവിടെ പാചകം ചെയ്തെടുക്കുന്ന ചൂടൻ sandwich കളുടെ രുചിഭേദങ്ങൾ പോലെ തന്നെ മനോവികാരങ്ങളും തിങ്ങി നിറഞ്ഞൊരു പാചകമുറി. അഞ്ചു നക്ഷത്രങ്ങളിൽ തിളക്കം മിനുക്കി വേവിച്ചെടുത്തപ്പോൾ കിട്ടിയ മാനസികഘാതങ്ങളെ പുറം തള്ളാൻ വെമ്പിയായിരുന്നു Carmy അവിടേക്ക് ചെന്നു കയറിയത്. ആ ലോകം അവനെ സ്വീകരിച്ചത് ഇറ്റാലിയൻ വിഭവങ്ങളുടെ താളങ്ങളോ അച്ചടകങ്ങളുടെ ചിട്ട പഠിപ്പിക്കുന്ന പാചക വഴികളോ കൊണ്ട് ആയിരുന്നില്ല, താളം തെറ്റി ജീവൻ നഷ്ടപ്പെട്ട് വൈകൃതമായൊരു അമേരിക്കൻ സ്വപ്നം കൊണ്ടായിരുന്നു .

ഇമോഷസിന്റെ രുചി അറിയിക്കാൻ അടുക്കളയോളം പോന്നൊരു കാഴ്ച്ച വേറെ ഒരുകാനില്ല. ഡ്രാമ അതിന്റെ പീക്കിൽ നിക്കുമ്പോഴും Bear അതിന്റെ Chaotic ഒഴുക്കങ്ങനെ തുടരുന്നുണ്ട്. നായകന്റെ ഒപ്പം തന്നെ ഈ ഇമോഷൻസിനെ അതെ അളവിൽ എക്സ്പീരിയൻസ് ചെയാൻ പ്രേക്ഷകന് കഴിയുന്നുണ്ട്. ഫയങ്കര ഡ്രാമറ്റിക് ആയൊരു സീൻ ഭംഗിയായി പ്രേക്ഷകനിൽ എത്തിക്കുമ്പോൾ മാത്രം അല്ല, ഇമോഷണലി പ്രേക്ഷകനെ അത് എക്സ്പീരിയൻസ് ചെയ്യിപ്പിക്കാൻ കൂടി കഴിയുന്നിടത്താണ് The Bear ന്റെ വിജയം. Protagonist ന്റെ പതർച്ചകളും ഉയിർത്തെഴുന്നേൽപ്പുകളും വളരെ സ്ട്രോങ്ങ് ആയി തന്നെ ആണ് സീരീസ് ബിൽഡ് ചെയുന്നത്. Ongoing സീരിസുകളിൽ വെറും രണ്ടു സീസൺ കൊണ്ട് ടോപ്പിൽ നിക്കുമ്പോഴും മുന്നിൽ ഒരു കടൽ താണ്ടിയാൽ succession നു ശേഷം സീരിസ് ചരിത്രത്തിൽ അടുത്ത പാഠം The Bear ന്റെ പേരിൽ തന്നെ ആവും എന്നതിൽ സംശയമില്ല.