Succession Finale

ഓളങ്ങൾ അടങ്ങാത്ത കടലിനു അഭിമുകമായി ഇരുന്ന് Kendall Roy എന്ന protagonist കണ്ണുകൾ അടയ്ക്കുമ്പോൾ ഡ്രാമ അതിന്റെ ഏറ്റവും മനോഹരമായ, അതിവിശിഷ്ടമായ നിമിഷങ്ങളിലേക്ക് എത്തിപിടിക്കുകയാണ്. ഇതുവരെ കണ്ട, അനുഭവിച്ച വികാരപ്രക്ഷോഭങ്ങളിൽ നിന്നും ശൂന്യതയിലേക്ക് കാഴ്ചകൾ എത്തി അവസാനിക്കുമ്പോൾ മനസ്സിൽ ഇനിയും തുറക്കാൻ അവശേഷിച്ച ഏതോ ഒരു ഇമോഷൻ കണ്ടെത്തിയത് പോലെ. യുദ്ധങ്ങൾ നടന്ന മനസിനും തന്ത്രങ്ങൾ മെനഞ്ഞ ചിന്തകൾക്കും ഇനി വിശ്രമം. സീരീസ് ചരിത്രത്തിന്റെ അവസാനതാളിൽ ഏറ്റവും മുകളിൽ തന്നെ തങ്ങളുടെ പേരെഴുതി അടിവര ഇട്ട് അവർ യാത്ര അവസാനിപ്പിച്ചു. സമ്പൂർണത എന്നൊന്ന് ഇല്ല എങ്കിലും അതിന്റെ ഏറ്റവും അടുത്ത് വലം വച്ചവരിൽ ഇനി ഈ പേരും ഉണ്ടാവും. Succession. കോർപ്പറേറ്റ് യുദ്ധങ്ങളിൽ തുടങ്ങി ആഴത്തിൽ എത്തും തോറും വികാരങ്ങളുടെ കുളിരണിഞ്ഞു ഒടുക്കം തത്വഞ്യാനത്തിന്റെ ചക്രവാളങ്ങളിൽ അസ്തമയം. കവണയിൽ കല്ല് വച്ചു ഗോലിയാത്തിന്റെ നെറ്റിക്ക് ഉന്നം പിടിച്ച ദാവീത് മുതൽ റോമാ എറിഞ്ഞമർന്നപ്പോൾ വീണ മീട്ടിയ Nero വരെ പല കഥാപാത്രങ്ങളിലും നിഴലായി പതിഞ്ഞു കിടപ്പുണ്ട്. ചരിത്രങ്ങളും മിത്തുകളും വരെ മനുഷ്യനിലൂടെ ആവർത്തികപെടുമ്പോൾ ലയെറുകൾ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു കഥയുടെ പിൻബലം മാത്രം മതിയായിരുന്നുsuccession നു greatness ലേക്ക് നടന്നു കയറാൻ.എവിടെ തുടങ്ങി എങ്ങനെ സഞ്ചരിച്ചു എവിടെ അവസാനിക്കണം എന്ന കൃത്യമായ രൂപരേഖയുടെ ശ്രമം വിജയം കണ്ടപ്പോൾ വരും കാലങ്ങളിൽ സീരിസുകളിൽ ഒരു പാഠപുസ്തകമായി തീരും Succession എന്നതിന് സംശയമില്ല.