Sandman

അന്നവൾ നന്നായി ഉറങ്ങി, ഒരുപാട് ആഴത്തിൽ ഉള്ളൊരു ഉറക്കം. ഓർമ്മകൾ ശേകരിക്കപ്പെട്ട് തുടങ്ങും മുൻപേ അവൾ കണ്ടൊരു സ്വപ്നവും ആ രാത്രി മുഴുവൻ അവൾക് കൂട്ടിനുണ്ടായിരുന്നു. പിറ്റേന്ന് അവൾക് പോലും അത് അത്ഭുതം ആയി. ഇത്രയും വർഷങ്ങൾ എവിടെ മറഞ്ഞിരിക്കുകയായിരുന്നു ഈ സ്വപ്നം. ചില ചിന്തകളെ അവൾ തന്നെ തടവിലാക്കി ഇട്ടിട്ടുണ്ട്, അതേപോലെ സ്വപ്നങ്ങളെയും ആർകെങ്കിലും ബന്ധിയാക്കാൻ കഴിയുമോ. ആ ചിന്തകൾ അവളെ ലൈബ്രറിയിലെ പൊടി പിടിച്ചു കിടന്ന ഒരു മൂലയിലാണ് കൊണ്ട് നിറുത്തിയത്. ഷെൽഫിൽ നിന്നും പഴക്കം ചെന്നൊരു ബുക്ക് കൈയിലെടുത്തു മറിച്ചു തുടങ്ങി. ആദ്യത്തെ പേജുകൾ തന്നെ പറഞ്ഞു തുടങ്ങിയിരുന്നു, മനുഷ്യരാൽ തടവിലാക്കപ്പെട്ട സ്വപ്നങ്ങളുടെ ഈശ്വരനെ കുറിചൊരു കഥ . അയാളുടെ കൈയിൽ നിന്നും സ്വപ്നങ്ങളുടെ സൂക്ഷിപ്പുകൾ കവർന്ന കഥ. ആദ്യത്തെ ആ അധ്യായം ഇവിടെ തുടങ്ങുന്നു..

Impossible to adapt to the screen. Sandman നെ കുറിച്ച് ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട വരികൾക്ക് Netflix ന്റെ മറുപടി. പല articles ഉം ഈ വരികൾ കൊണ്ട് അർഥം വെക്കുന്നത് ആ ലോകങ്ങളും ലോകങ്ങൾക് അപ്പുറമുള്ളവയും കാണിക്കാൻ ഉള്ള പരിമിതികൾ കൊണ്ടാണ് എങ്കിലും എന്നെ സംബന്ധിച്ച് Sandman കോമിക് വായിക്കുമ്പോൾ നമ്മുടെ മൈൻഡ് രൂപപ്പെടുത്തുന്ന ആ ഒരു ഇമേജ്, കഥാപാത്രങ്ങൾ ആയാലും ആ വേൾഡ് ആയാലും അതിലെ അത്ഭുതങ്ങൾ ആയാലും അതിനൊക്കെയും നമ്മുടെ മൈൻഡ് കല്പിച്ചു നിറം കൊടുക്കുന്ന ഒരു കാല്പനികത ഉണ്ട്. അതിനൊപ്പം നിറുത്താൻ പോന്ന രീതിയിലേക്ക് മറ്റൊരു പുനരാവിഷ്കരണത്തെ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പക്ഷെ Netflix adaptation മികവുറ്റ ശ്രമമാണ്, ഈ കോമിക് നെ സംബന്ധിച്ച് ഈ സീരിസിന് കൊടുക്കാവുന്ന ഏറ്റവും വലിയ കോംപ്ലിമെന്റും അത് തന്നെ. കോമിക്കിന്റെ ആദ്യ ഇഷ്യൂസ് പകർത്താൻ ശ്രമിക്കുന്ന സീരീസ് കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് കഥയിലും കഥാപാത്രങ്ങളിലും അതിന്റേതായ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ഒരേ സമയം മികവുറ്റ visuals ന് ഒപ്പം vfx ന്റെ പരിമിതികളും അങ്ങിങായി ഉണ്ട്. മോശം ആയേക്കാം എന്ന് വിചാരിക്കുന്ന പല സീനുകളും മികച്ച രീതിയിൽ ഹാൻഡിൽ ചെയ്തതിനു ഈ സീരീസ് appreciation അർഹിക്കുന്നു. Tom sturridge ചെയ്ത dream ക്യാരക്ടർ എക്സ്ട്രാ ഓർഡിനറി ലെവലിൽ പുള്ളി ചെയ്തിട്ടുണ്ട്. ഓരോ സീനിലും ഒരു അമാനുഷിക ഭാവം നിലനിർത്താൻ ടോമിന് കഴിഞ്ഞിട്ടുണ്ട്. കോമിക് വായിക്കാത്തവർക്ക് വളരെ മികച്ചൊരു അനുഭവം തന്നെ ആവും sandman. മേക്കർസ് അത്രയും ആത്മാർത്ഥമായി ഒർജിനൽ കണ്ടന്റിനോട് നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിഷ്പ്രയാസം DC യിൽ നിന്ന് വന്ന മികവുറ്റ സീരിസുകളുടെ ടോപ് ലിസ്റ്റിൽ Sandman സ്ഥാനം അർഹിക്കുന്നുണ്ട്.