Better Call Saul

സാധാരണ അവിടെ ആ കാലത്ത് അങ്ങനൊരു മഴ പതിവില്ല. പക്ഷെ ദീർഘനിശ്വാസങ്ങളായി മാറിയ ആകുലതകൾ കൊണ്ട് തിങ്ങി ഞെരുങ്ങിയ Albuquerque ലെ ആ ഓഫീസ് അങ്ങനൊരു മഴ വല്ലാണ്ട് കൊതിക്കുന്നുണ്ടായിരുന്നു. “Better Call Saul” പരസ്യവാചകം എഴുതിയ ഓഫീസ് മുറിയുടെ മൂലയിൽ തീർത്ത ആഡംബരങ്ങൾക്കിടയിൽ അയാളും ഇരിക്കുന്നുണ്ട്, ഒരു ചേർച്ചക്കുറവു പോലെ. ഒരു പൂച്ചയുടെ ജന്മമാണ് താനെന്ന് Salamanca പറഞ്ഞത് ഇടയ്ക്കൊക്കെ ഓർക്കാറുണ്ട് അയാൾ. മരണത്തിൽ നിന്ന് പോലും ഇഴഞ്ഞു നിരങ്ങി പിടിച്ചു കയറി വരുമ്പോഴൊക്കെ അയാൾക്കും അങ്ങനെ തന്നെ തോന്നിയിട്ടുണ്ട്. ഇത്തരം രാത്രികൾ നല്ലതാണ്, വല്ലപ്പോഴും നേടിയതും നഷ്ടമായതും ഇനം തിരിച്ചു കണക്കെടുക്കാൻ. Jimmy McGill മരിച്ചു Saul Goodman ആയി ജനിച്ചു വീഴുമ്പോഴേയ്ക്കും ചുറ്റിനും ദുഃഖഭാരം പേറി മരിച്ചകന്ന ബന്ധങ്ങൾ കാണാം. പക്ഷെ അതൊന്നും തെല്ലും അയാളെ നിരാശനാക്കിയിട്ടില്ല, ഓർമകളിൽ പോലും അതിനു വേണ്ടി അയാൾ സ്ഥലം കണ്ടെത്താൻ ശ്രമിക്കാറില്ല. എന്നാൽ കൈയിലിരിക്കുന്ന ഈ കടലാസ് ജിമ്മിയിലേക്കുള്ള അയാളുടെ അവസാനത്തെ യാത്രകുറിപ്പാണ് . അതുകൂടി കഴിയുമ്പോൾ പണം കൊണ്ട് നേടുന്നതിനെന്തിനും മുകളിൽ ഇരുന്നു വിജയം ആഘോഷമാകുന്ന Saul Goodman മാത്രം ആണ് അയാൾ. കണ്ണുകൾ തെല്ലോന്ന് നിറഞ്ഞോ, ഹേയ്, തന്റെ മുന്നിൽ കണ്ണീരുപോലും തോറ്റെ മതിയാവു.

Braking Bad ഇൽ കഥ ഇല്ലാത്തവൻ എന്ന് തോന്നിയ ക്യാരക്റ്ററിനു മാത്രം ഒരു Spinoff. Gus fring ഉം mike ഉം പോലുള്ള വമ്പൻ കഥാപാത്രങ്ങൾ നിൽക്കുമ്പോഴും Soul Goodman എന്ന പലപ്പോഴും കോമാളി പോലെ തോന്നുന്ന ഒരു വക്കീലിന് എന്ത് കഥ ആണ് പറയാനുണ്ടാവുക എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ Better Call Saul അവസാനിക്കുമ്പോൾ ആ മുൻവിധി തന്നെ ആവാം ഈ സീരീസ് ഇത്രത്തോളം ആസ്വാദ്യം ആക്കി മാറ്റിയത്. അല്പം സമയം കൊടുത്താൽ Vince Gilligan തുറന്നു കാട്ടുന്ന കഥാപാത്രങ്ങളുടെ ഉള്ളിലെ യാത്രകൾ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ മറ്റൊരു തലമാണ് സമ്മാനിക്കുന്നത്. അപ്രതീക്ഷിതമായ വഴികളിൽ കൂടെ ഉള്ള സഞ്ചാരമാണ് ജീവിതം എന്നതിന്റെ നേർക്കാഴ്ച ആവും vince ന്റെ കഥാപാത്രങ്ങൾ. തന്റെ brilliant ആയുള്ള observations ഉം സ്ക്രിപ്റ്റിങ്ങും ഒക്കെ പ്രേക്ഷകന് വിസിബിൾ ആവുന്ന രീതിയിൽ തന്നെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട് ക്രീയേറ്റർ. ആദ്യ സീസണിൽ നിന്നും അവസാന സീസണിൽ എത്തുമ്പോൾ ഒരുപാട് ലെയറുകൾ ഇട്ട് ഒത്തിരിയേറെ ഡെപ്തുകൾ താണ്ടി Saul Goodman ഒപ്പം നമ്മളും വന്ന് നിൽക്കുകയാണ്. Saul മാത്രം അല്ല കൂടെ ഒരുപാട് കഥാപാത്രങ്ങളുടെയും ഉയർച്ച താഴ്ചകളുടെ ഒരു യാത്ര ആണ് ഈ സീരീസ്. ഒരു പക്ഷെ ചിലപ്പോഴൊക്കെ ബ്രേക്കിങ് ബാഡിനെകാൾ മുകളിൽ വന്നു BCS എന്ന് അനുഭവപ്പെടുന്നതും ഈ ലക്ഷ്യങ്ങൾ തെറ്റിയുള്ള, ഇമോഷൻസുകളാൽ വേട്ടയാടപെടുന്ന കഥാപാത്രങ്ങളുടെ പീക് മൊമെന്റിൽ ആവാം. പതുക്കെ അരിച്ചിറങ്ങി ഏറ്റവും ആഴം ഉള്ളിടത് എത്തുമ്പോഴുള്ള ഒരു കുളിരിൽ അവസാനിക്കുമ്പോൾ തുടക്കം കൊണ്ടും ഒടുക്കം കൊണ്ടും മികവുറ്റതിൽ മികവുറ്റതാവുന്ന എണ്ണം പറഞ്ഞ സീരിസുകൾക് ഒപ്പമുണ്ട് Better Call Saul ഉം.