Top Gun - Maverick

36 വർഷങ്ങൾ. 86 കളിലെ യൗവനത്തിനെ ഓർമപെടുത്തുന്ന ആ Kawasaki ബൈക്കിൽ ഓർമ്മകൾ തുന്നി ചേർത്ത ആ ജാകറ്റും ഇട്ട് അമിത വേഗത്തിൽ കുതിക്കുമ്പോൾ അയാൾക് കാണാൻ കഴിയുന്നുണ്ട് ആ മുപ്പതാറു വർഷങ്ങളുടെ വേഗത. കാലം അയാളെയും മാറ്റിയിരിക്കുന്നു. ജീവിതത്തിന്റെ പാഠങ്ങൾ ഒക്കെയും ആ ധിക്കാരം പിടിച്ച പയ്യനിൽ നിന്നും ഒരുപാട് വളർത്തി. കാഴ്ചകൾ മാറി, കൂടെ നിന്നവരും കൂടെ കൂട്ടിയവരും എവിടൊക്കെയോ അപരിചിതരായി അങ്ങനെ. എങ്കിലും മാറാത്ത ചിലതൊക്കെ അയാളിലും ഉണ്ട്. നഷ്ടങ്ങൾ സമ്മാനിച്ചെങ്കിലും മത്തു പിടിപ്പിക്കുന്ന ആ വേഗത്തായാണ് ഒരിക്കൽ കൂടെ Maverick നെ topgun ട്രെയിനിങ് ക്ലാസ്സിൽ എത്തിച്ചത്. വളരെ ഭ്രാന്തമായി തുടങ്ങിയ ഒരു യാത്രയ്ക്ക് പ്രാപ്തമായ ഒരു പര്യവസാനം പോലെ. പക്ഷെ എഴുതി തീർക്കാത്ത ചില അധ്യായങ്ങൾ ഒക്കെയും അവിടെ ബാക്കി ഉണ്ടായിരുന്നു, അയാളെയും കാത്തു.. കാലങ്ങൾ താണ്ടി…

നൊസ്റ്റാൾജിയയുടെ പിൻബലത്തിൽ പഴയ സിനിമയുടെ നിഴലാകുന്ന ഒരു ചിത്രം അല്ല maverick. എന്നെ സംബന്ധിച് എത്താനം വർഷങ്ങൾക് മാത്രം പഴമ ഉള്ള Topgun എക്സ്പീരിയൻസ് ഈ കുറഞ്ഞ കാലയളവിൽ ഒരു നൊസ്റ്റാൾജിയ ഉണ്ടാക്കി എടുക്കാൻ പാകത്തിന് ദൂരം ഇല്ല. എന്നിട്ടും Maverick ഒരു മികവുറ്റ ചിത്രമായി ആസ്വദിക്കാൻ കഴിഞ്ഞത് ഇതിലെല്ലാം ഉപരി ഡെപ്ത് ഉള്ള ഇമോഷൻസിന്റെ ശരിയായ കൂട്ടിച്ചേർക്കൽ ചിത്രത്തിലുള്ളത് കൊണ്ടാണ്. പഴയ സിനിമയുടെ എസ്സൻസ് ചോരാത്ത കഥാപാത്രങ്ങളും കഥഗത്തിയും അതിനൊപ്പം നിറുത്താൻ പോന്ന എക്സ്പീരിയൻസ് ആയി maverick നെ മാറ്റുന്നുണ്ട്. എടുത്തു പറയേണ്ടത് സൗണ്ട് ട്രാക്ക് ആണ്. തുടക്കം തന്നെ ആ ഒരു topgun വേൾഡിന്റെ ഫീൽ തരാൻ അതിന് കഴിയുന്നുണ്ട്. ഒന്നും അമിതമാവാതെ ഇമോഷൻസും ത്രില്ലിംഗ് മൊമന്റ്സും പെർഫെക്ട് ബ്ലൻഡ് ആയിട്ടുള്ള Top gun നു ഒപ്പം തന്നെ കൂട്ടി വായിക്കേണ്ട തുടർച്ചയാണ് Top gun Maverick.