Undisputed Film Series
Language : English

ചോര രുചിച്ചവരും ചതികൾ കൊണ്ട് അക്കപ്പെട്ട് പോയവരും മനസ്സിൽ അടങ്ങാത്ത രോഷവും എരിയുന്ന കനലിൽ ഉരുക്കിയെടുത്ത ചിന്തകളുമായി ജീവിക്കുന്ന തടവറ. അവിടെ ഒരുങ്ങുന്ന കുരുതികളത്തിന് ഇടികൂടിന്റെ ചരട് കോർത്തു കൊടുത്തത് പഴയ ഏതോ തടവുകാവൽക്കാരന്റെ വികൃതി. അവിടെ ഒഴുകിയ ചോരയുടെ ചരിത്രം ആ ചുവരുകൾക് ഉള്ളിൽ മാത്രം ആയിരുന്നു എങ്കിലും അത് അത്രപെട്ടെന്ന് മറക്കപെടുന്നവ ആയിരുന്നില്ല. അവരുടെ കഥയാണ് നാല് ചിത്രങ്ങൾ ആയി വരുന്ന Undisputed film series സംസാരിക്കുന്നത്.
Undisputed (2002)

Undisputed franchise യുടെ ഫൌണ്ടേഷൻ ഈ ചിത്രം ആണ്. ഈ സിനിമ സെറ്റ് ചെയ്തിരിക്കുന്ന പാട്ടേണിൽ ആണ് ബാക്കി ചിത്രങ്ങളുടെ എല്ലാം അവതരണം, ലാസ്റ്റ് മൂവി ഒഴികെ. ഈ franchise യിലെ ഏറ്റവും grounded ആയ സിനിമയും ഇത് തന്നെ ആണ്. വേൾഡ് ചാമ്പ്യൻ ആയ Gorge Chambers ഒരു കേസിൽ പെട്ട് ജയിലിൽ ആവുകയും അവിടെ അവരുടെ ചാമ്പ്യനെ നേരിടേണ്ടി വരുന്നതുമാണ് കഥ. ത്രില്ലിഗ് ആയി കണ്ടിരിക്കാൻ കഴിയുന്നൊരു ചിത്രം
Undisputed 2 : Last Man Standing (2006)

Franchise ലെ പ്രധാന ആകർഷണം ആയ boyka എന്ന ക്യാരക്ടറിന്റെ സീരിസിലേക്കുള്ള പ്രവേശനം ആണ് ഈ സിനിമ. കൂട്ടത്തിൽ ആ ക്യാരക്റ്ററിന്റെ ഏറ്റവും ടോപ് ഫോമിൽ കാണാൻ കഴിയുന്ന ചിത്രവും. മുന്നേ ഉണ്ടായിരുന്ന ചിത്രത്തിന്റെ അതെ കഥ ഫോളോ ചെയുന്ന ചിത്രം മേക്കിങ്ങിൽ കുറേകൂടി മികച്ചതാവുന്നുണ്ട്. കണ്ണ് മാറ്റാതെ കണ്ടിരിക്കുന്ന fights ഈ സിനിമയിൽ കൂടെ ആണ് franchise യിൽ കൂടുതലായി ഉപയോഗിച്ച് തുടങ്ങുന്നത്. സീരിസിലെ എന്റെ ഏറ്റവും ഫേവറേറ്റ് ഈ ചിത്രം ആണ്.
Undisputed 3 : Redemption (2010)

Undisputed സീരീസിൽ കഥ കുറച്ചൊന്നു മാറ്റി പിടിച് ഒരു മാച്ചിനായി പോകുന്ന Boyka യുടെ കഥയാണ് ഈ ചിത്രം. കുറേകൂടി ക്യാരക്റ്ററിന്റെ പേർസണൽ ലൈഫിലേക്ക് ഇറങ്ങി തുടങ്ങുന്നത് ഈ ചിത്രത്തിൽ ആണ്. ചിത്രത്തിന്റെ പോരായ്മ മുൻപുള്ള സിനിമകൾ പോലെ ഒരു സ്ട്രോങ്ങ് ആയ പ്രതിനായകൻ ഇല്ല എന്നതാണ്.
Boyka : Undisputed (2016)

Franchise യിൽ ഏറ്റവും ലാസ്റ്റ് വന്നതും ഏറ്റവും മോശവും ആയി തോന്നിയ ചിത്രം. ബാക്കി ചിത്രങ്ങളെ വച്ചു പരിപൂർണമായും മറ്റൊരു സ്റ്റോറിലൈൻ ആണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. അത് പക്ഷെ വേണ്ടരീതിയിൽ ഫലം കാണുന്നില്ല. Boyka യും പുള്ളിയുടെ fight ഉം മാത്രം കാരണം കണ്ടിരിക്കാവുന്ന ചിത്രം.
Undisputed franchise യിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവുന്നുണ്ട് എങ്കിലും fights എന്ന പ്രധാന ആകർഷണം ആണ് നിങ്ങൾ സിനിമ കാണാൻ ഇരിക്കാൻ കാരണം എങ്കിൽ ഈ ചിത്രങ്ങൾ ഒന്നും നിരാശപെടുത്താൻ പോകുന്നില്ല. Macho Men എന്നൊക്ക പറയാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളും അവരുടെ rage ഉം കണ്ടിരിക്കുന്നത് തന്നെ ത്രില്ലിഗ് ആണെന്ന് പറയാതെ വയ്യ.