Thor Love and Thunder

Best MCU movie of all time. കേട്ടു പഴകിയ ഒരു പല്ലവി. ചിലതൊക്കെ വെറും പ്രമോഷണൽ strategies മാത്രം ആണെങ്കിലും phase 4 അവസാനം വരെ കുറെയേറെ ചിത്രങ്ങൾ ആ tagline നു ഒപ്പം ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ Endgame നു ശേഷം ഇങ്ങു വരുമ്പോൾ സ്ഥിരം ഉണ്ടാവും എന്ന് മാർവെൽ വിശ്വസിക്കുന്ന ഒരു കൂട്ടം ഓഡിൻസിനെ മാത്രം തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് തയാറാകുന്ന തട്ടിക്കൂട്ടലുകൾ മാത്രം ആയി ഒതുങ്ങുന്ന പോലുണ്ട് MCU ചിത്രങ്ങൾ. Thor Love And Thunder അതിന്റെ ഏറ്റവും അവസാനമായി വന്ന ഉദാഹരണം ആണ്. ട്രൈലെർ പോലും കണ്ടിരിക്കാൻ പാകത്തിന് പുതുമയോ, താല്പര്യം തോന്നുന്നതോ ആയി അനുഭവപ്പെട്ടില്ല എങ്കിലും തിയേറ്ററിൽ തരാൻ കഴിയുന്ന എന്റർടൈൻമെന്റിൽ ഇപ്പോഴും mcu ഇൽ പ്രതീക്ഷ വച്ചിരുന്നു. യാതൊരു രീതിയിലും തൃപ്തിപ്പെടുത്താൻ കഴിയാതെ അവസാനികുമ്പോൾ എന്റെ അഭിപ്രായത്തിൽ thor മൂവിസിൽ ഏറ്റവും കണ്ട് തീർക്കാൻ പാട് പെട്ടത് Love and Thunder തന്നെ.

ദൈവങ്ങളോടുള്ള അടങ്ങാത്ത പകയുമായി gorr അവസാനം തോറിനു അടുത്തും എത്തുന്നു. ആദ്യ ശ്രമത്തിൽ തോറിനെ കൊല്ലാൻ കഴിയാത്തതിനാൽ കുറച്ചു Asgardian കുട്ടികളെ തട്ടിക്കൊണ്ടു പോയി gorr തോറിന്റെ വരവിനു കാത്തിരിക്കുന്നു. ഇത്തരം ഒരു പഴകി തീർന്ന ബേസിക് structure ഉള്ള സ്ക്രിപ്റ്റിൽ gorr നെ അവതരിപ്പിക്കാൻ എങ്ങനെ Taika ക്കു കഴിഞ്ഞു എന്നതാണ് എന്റെ ആദ്യത്തെ അത്ഭുതം. Bale പരമാവധി ശ്രമിച്ചു എങ്കിലും അതിനുള്ള പകുതി ഡെപ്ത് പോലും ആ ക്യാരക്റ്ററിനു ഇല്ല എന്നതാണ് സത്യം. കൂടെ വളരെ അസ്രെദ്ധമായ മേക്കിങ്ങിൽ പ്രകടമായി മുഴച്ചു നിൽക്കുന്ന potholes ഉം. ഇമോഷണൽ സീനുകളും terrifying സീനുകളും ആണെന്ന് തോന്നിക്കുന്ന രീതിയിൽ തുടങ്ങുന്ന പല സീനികളിലും ഉള്ള ഡയലോഗുകകളിൽ അമിതമായി നിഴലിക്കുന്ന കോമഡികൾ അതിന്റ ഒക്കെ സീരിയസ്നെസ് ഇല്ലാതാക്കുന്നുണ്ട്. അതും MCU തന്നെ ഒരുപാട് തവണ ഉപയോഗിച്ചു മടുത്തു തുടങ്ങിയ കോമഡികളും. വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന സിനിമയിൽ പക്ഷെ അനാവശ്യ സീനുകൾക്കും നീട്ടി വലിഞ്ഞു മുഷിപ്പിക്കുന്ന ഡയലോഗുകൾക്കും പഞ്ഞം ഇല്ല. വന്നു പോകുന്ന ക്യാരക്ടർസിനു യാതൊരു രീതിയിലും പ്രേക്ഷകനുമായി കണക്ട് ചെയാൻ കഴിയുന്നില്ല. സിനിമ അവസാനിക്കുമ്പോൾ തിയേറ്ററിൽ ഉയർന്ന കൈയടികളിൽ ഇത്തരം സിനിമകൾ ആസ്വദിക്കുന്ന വലിയൊരു വിഭാഗം കുട്ടികൾ ഉണ്ടെന്ന തിരിച്ചറിവ് ആയിരുന്നു. അവരെ ലക്ഷ്യം വച്ചും ആവാം ഇങ്ങനൊരു approach MCU ഇപ്പോൾ സ്വീകരിക്കുന്നതും. പക്ഷെ എന്നെ സംബന്ധിച്ച് എടുത്ത് പറയാൻ പ്രത്യേകിച്ച് ഒരു പോസിറ്റീവുകളും തോന്നാത്ത എന്നിലെ പ്രേക്ഷകന് ഒരു വിധത്തിലും ആസ്വദിക്കാൻ കഴിയാത്ത തിയേറ്റർ അനുഭവം ആയിരുന്നു Thor Love and Thunder.