The Whale

ആ മുനമ്പിൽ നിന്നും താഴേക്ക് വീഴുകയാണ് അയാൾ, തനിക്കു നേരെ നീട്ടിയ കരങ്ങളൊക്കെയും ഒരു പുഞ്ചിരിയിൽ തട്ടി മാറ്റിക്കൊണ്ട്. ആ വീഴ്ച്ചക്ക് വേദനകൾ ഉണ്ട്, ദൂരവും കൂടുതൽ ഉണ്ട്. പക്ഷെ ഒരിക്കൽ ആ കടലിന്റെ ആഴം അറിയും. ജീവിതത്തിന്റെ സങ്കടങ്ങളെയും സന്തോഷങ്ങളെയും പ്രണയിച്ച, എന്തിനൊക്കെയോ വേണ്ടി ഓടി തളർന്നൊരു സാധാരണ ജീവിതം ആയിരുന്നു ചാർളിയുടേത്തും. പക്ഷെ വിധിയുടെ ചില ജാലവിദ്യകൾ ഉണ്ട്, കൈകളിൽ ചേർത്ത് പിടിച്ചിരുന്ന ജീവിതം അടുത്ത നിമിഷം ശൂന്യമായി മാറുനൊരു ജാലവിദ്യ. അന്നയാൾ ജീവിതത്തിനു മേലുള്ള പിടി വിട്ടു. പിടിച്ചു കയറാൻ കരങ്ങളും ഒരിക്കൽ കൂടെ വീണ്ടെടുക്കാൻ സ്വപ്നങ്ങളും ഉണ്ടായിട്ട് പോലും അയാൾ ശ്രമിച്ചില്ല. കാരണം അതൊന്നുമായിരുന്നില്ല ഒരിക്കൽ അയാൾക് നഷ്ടപെട്ട് പോയത് . ആ വീഴ്ച അവസാനിക്കാൻ സമയമെടുക്കുമെന്ന് അയൾക്കറിയാം, ഒറ്റ നിമിഷം കൊണ്ട് ഈ വേദനകൾ ഒക്കെ ഇല്ലാതാക്കാനും കഴിയും. എങ്കിലും അയാൾ വേദനകൾ കടിച്ചമർത്തി കാത്തിരുന്നു, അടിത്തട്ടിന്റെ ഇരുട്ടറിയാൻ..

തന്നിലെ നടനിലൂടെ ഏറ്റവും പരിപൂർണമായി ചാർലി എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് Brendan Fraser നു. ഈ സിനിമയുടെ സോൾ അത്ര മനോഹരമായി മാറിയത് ആ ഒരു പ്രകടനം കൊണ്ട് തന്നെ ആണ്. The Whale ഫയങ്കരമായൊരു congested ആയ ഡിസ്റ്റർബിങ് ആയൊരു ആസ്വാധനം ആണ് മുന്നോട്ട് വക്കുന്നത്. അത് ഒരു മുറിയിൽ ഒതുങ്ങുന്ന കഥ ആയത് കൊണ്ടോ കണ്ടിരിക്കാൻ കഴിയാത്ത സീനുകൾ ഉള്ളത് കൊണ്ടോ അല്ല, ചാർലി എന്ന കഥാപാത്രത്തിന്റ Saffocation അത്രത്തോളം നമ്മളിൽ എത്തുന്നുണ്ട് എന്നതുകൊണ്ടാണ്. സിനിമയിൽ വന്ന് പോകുന്ന മറ്റു കഥാപാത്രങ്ങൾ പോലെ തന്നെ ആണ് പ്രേക്ഷകനും, അയാളെ അറിഞ്ഞും അറിയാതെയും അറിയാൻ ശ്രമിച്ചും ഓരോ സീനുകളിലൂടെയും മുന്നോട്ട് സഞ്ചരിക്കുന്നു. വളരെ യൂസ്ഡ് ആയൊരു പ്ലോട്ട് ആണ് സിനിമയ്ക്ക് എന്നുപോലും മറന്നു തുടങ്ങുന്നത് ചാർലി എന്നൊരു ഒറ്റ കഥാപാത്രത്തിന്റ ബലത്തിലാണ്. താളം പിഴച്ച വരികളെ ഒരിക്കൽ കൂടെ ഓർമപ്പെടുത്തുന്ന ഈണമായി ചാർലിയും The Whale എന്ന മൂവിയും മാറുമ്പോൾ ദുഃഖം കൊണ്ട് ഭാരം കൂടിയ മനസിന്റെ നെടുവീർപ്പാണ് ഈ സിനിമയുടെ ആസ്വാധനം.