The Super Mario Bros. Movie

ഉണ്ടായിരുന്ന ജോലി വിട്ട് സ്വന്തമായി പുതിയൊരു സംരംഭം തുടങ്ങി തകർച്ചയുടെ അങ്ങേ അറ്റത് എത്തി നില്കുകയായാണ് എങ്കിലും ഫുൾ എനർജിയിൽ ആണ് മാരിയോ സഹോദരന്മാർ Brooklyn നെ അഭിവാദനം ചെയ്തു തുടങ്ങാറ്. ചെയ്ത പണികൾ ഒക്കെയും അബദ്ധങ്ങളുടെ കഥകൾ ആയി മാറിയപ്പോൾ ചിലപ്പോഴൊക്കെ അവർ എടുത്ത തീരുമാനങ്ങളെ സംശയിച്ചു തുടങ്ങി. അങ്ങനെ വഴികൾ എല്ലാം അടഞ്ഞു എന്ന് കരുതി നിൽകുമ്പോൾ ആണ് ഒരിക്കൽ Brooklyn സിറ്റിയിൽ ഒരു വെള്ളപൊക്കം ഉണ്ടാവുന്നത്. അത് ശരിയാക്കി സ്വന്തമായി പേര് സമ്പാദിക്കാൻ അവർ തീരുമാനിക്കുന്നു. അങ്ങനെ Brooklyn ടണലിൽ ഇറങ്ങിയ അവരെ കാത്തിരിക്കുന്നത് പൊട്ടിയ പൈപ്പോ വെള്ളപൊക്കമോ ആയിരുന്നില്ല, മറ്റൊരു ലോകത്തിലേക്കുള്ള ഒരു വാതിൽ ആയിരുന്നു. അവിടെക്ക് പ്രവേശികുന്നത്തോടെ മാരിയോ adventures ആരംഭിക്കുന്നു..

Mario എന്ന ലോക പ്രശസ്ത ഗെയിം അറിയാത്തവർ ചുരുക്കം ആയിരിക്കും. ആ ഗെയിമിനെ ബേസ് ചെയ്തു യൂണിവേഴ്സൽ ഒരുകിയിരിക്കുന്ന അനിമേഷൻ മൂവി ആണ് The Super Mario Bros. വളരെ പഴക്കമുള്ള കഥയിൽ വലിയ പുതുമകൾ തോന്നിക്കാത്ത ട്രീറ്റ്മെന്റ് മാത്രമായാണ് ഈ സിനിമ അനുഭവപ്പെട്ടത്. വലിയ മോശം തമാശകളിലേക്കും സീനുകളിലേക്കും കൂപ്പ്കുത്താത്തത് കൊണ്ട് മാത്രം ഒരു ആവറേജ് ഫീൽ സമ്മാനിക്കുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾ ഒക്കെ ഒരു പോസിറ്റീവ് ആണ്. കണ്ടിരിക്കാൻ പ്രത്യേകിച്ച് മോട്ടീവ് ചെയുന്ന ഒന്നുമില്ലാത്തൊരു അവതരണവും ആസ്വധനത്തെ ബാധിച്ചിട്ടുണ്ട്. കുട്ടികൾക്കു വേണ്ടി ഉള്ള ചിത്രം ആണ്, അവരുടെ കാഴ്ചകൾക് മികച്ചൊരു എക്സ്പീരിയൻസ് ആയിരിക്കുകയും ചെയ്യും Super Mario Bros, പക്ഷെ എന്നെ സംബന്ധിച്ച് ഒരു ആവറേജ് എക്സ്പീരിയൻസ് വിട്ട് ഉയരൻ ചിത്രത്തിന് സാധിച്ചിട്ടില്ല.