The Menu

ലോകത്തിലെ ഏറ്റവും മികച്ച ഷെഫിനെ കാണാനും അയാളുടെ രുചി അറിഞ്ഞു ആ രാത്രി മനോഹരമാക്കാനും ഇറങ്ങി തിരിച്ചതാണ് ഒരുകൂട്ടം ധനികർ. പണം ഉണ്ടാക്കിയാൽ മാത്രം പോരാ അത് ഉപയോഗിക്കുക കൂടി വേണം എന്ന താത്വത്തിൽ വിശ്വസിക്കുന്നത് കൊണ്ടാവാം ഭീമമായ ആ തുക മുടക്കി ആ ഐലൻഡ് ലക്ഷ്യമാക്കി അവർ പുറപ്പെട്ടത്. ചെന്നിറങ്ങിയപ്പോൾ മുതൽ കുലീനതയുടെ അതിപ്രസരത്തോടെ ആയുരുന്നു അവരെ ആ ധ്വീപ് വരവേറ്റത്. ആധുനിക നിർമിതിയുടെ പുതുമ കൊണ്ട് അശ്ചര്യം ആയി നിൽക്കുന്ന ആ restaurant ലേക്ക് പ്രവേശിക്കുകയായി അവർ. ഷെഫ് തന്റെ മന്ത്രികതയിൽ പിറന്ന വിഭവങ്ങളുമായി രംഗപ്രവേശം ചെയ്തപ്പോൾ ക്ഷണനേരത്തേക്ക് അവിടെ വീശി അടിക്കുന്ന കാറ്റു പോലും ഒന്ന് പകച്ചു. സ്വദിന്റെ ഉന്മാദംത്തിലേക്കുള്ള പരീക്ഷണം അവിടെ തുടങ്ങുകയാണ് അയാൾ, നാവും മൂക്കും അറിഞ്ഞിട്ടില്ലാത്ത, അറിയാൻ കൊതിക്കുന്ന രുചിയുടെ പരീക്ഷണങ്ങളിലേക്ക്.

ഈ സിനിമ ഒരു സമ്മാനപൊതി ആയിരുന്നു. തീം അറിയാതെ കാണുക എന്ന അഭിപ്രായം കണ്ടുകൊണ്ട് ഞാൻ തന്നെ എനിക്ക് വേണ്ടി സൂക്ഷിച്ചു കാത്തിരുന്നു അഴിച്ചൊരു സമ്മാനപൊത്തി. എല്ലാ സമ്മാനങ്ങളും നമ്മളെ തൃപ്തിപെടുത്തുന്നത് ആവണം എന്നില്ലല്ലോ. The Menu എന്നെ സംബന്ധിച്ച് വലിയ അത്ഭുതങ്ങൾ ഒന്നും സമ്മാനിക്കാത്ത, മികച്ചൊരു ആസ്വാധനം സമ്മാനികാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു. ഏതാനം സമ്പന്നർ, അവരെല്ലാം പുറംലോകം ആയി ബന്ധം നഷ്ടപെട്ട് ഒരു ധ്വീപിൽ, അവിടെ അവരെ പരീക്ഷണങ്ങൾ ആക്കൻ തയ്യാറായി ഷെഫും ഗ്യാങ്ങും. ഇതൊന്നും യാതൊരു രീതിയിലും ഒരു പുതിയ കഥഗത്തിയോ കഥാപാത്രങ്ങളോ അവതരണമോ ആയി എനിക്ക് അനുഭവപ്പെട്ടില്ല. സിനിമക്ക് ഒരു ഒഴുകുണ്ട്, അത് അത്യാവശ്യം തരക്കേടില്ല എന്ന നിലയിൽ അവസാനിപ്പിക്കുന്നുമുണ്ട്. എന്നാൽ ഒരു extra ordinary ആയി എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് ഇല്ല എന്ന് തന്നെ ആണ് ഉത്തരം. ഇത് കൂടാതെ പ്രധാന കഥാപാത്രങ്ങൾ ഒഴികെ ബാക്കി സ്‌ക്രീനിൽ വന്ന ഒറ്റുമിക്കവരും amateur ആയ പ്രകടനങ്ങൾ കൊണ്ട് മൂവിയുടെ നിലവാരം ചോദ്യം ചെയുന്നുണ്ട്. അതികം പുറകോട്ട് ചിന്തിക്കാതെ ഈ കാലഘട്ടത്തിൽ തന്നെ കണ്ട് പഴകിയ ഒരു template ഇൽ വന്ന ഒരു ആവറേജ് ചിത്രം എന്നതിലുപരി The Menu കൂടുതൽ ഒന്നും തൃപ്തി തരാതെ അവസാനിക്കുന്നു.