The Last Kingdom - Seven Kings Must Die

ഏഴു രാജകന്മാരുടെ മരണം കൊണ്ട് ഇംഗ്ലണ്ട് അവരുടെ ചരിത്രം എഴുതി തുടങ്ങും. ഉറക്കം വിട്ടുണർന്നപ്പോൾ ingrith തന്റെ സ്വപ്നത്തെ അവളുടെ ദൈവങ്ങളോട് ചേർത്ത് വ്യാഖ്യാനിച്ചു തുടങ്ങിയിരുന്നു. ഇംഗ്ലണ്ട്, അവൾ കണ്ട പോരാട്ടങ്ങളുടെയും അവൾക്കായി മരിച്ച ധീരന്മാരുടെയും കഥകൾ അതിന്റെ അവസാന രാഗം മുഴക്കിയിരിക്കുന്നു. Arthur കണ്ട ആ സ്വപ്നങ്ങൾ ചുമലിലേറ്റി കൂന് ബാധിച്ച ഏതാനം കിഴവന്മാർ മാത്രം അങ്ങിങായി അവശേഷിച്ചു. Bebbanburg രാജാവായി വാഴിച്ച Uhtred ആണ് അതിൽ പ്രധാനി. ചോരപറ്റി തുരുമ്പെടുത്ത വാൾ ഒരിക്കൽ കൂടി മൂർച്ച വപ്പിച്ചു അവസാന പോരാട്ടത്തിനായി അവനും ഒരുങ്ങി. ഇതിൽ ഇംഗ്ലണ്ടിന്റെ അതിരുകൾ ചോരക്കൊണ്ട് തിരിയുക തന്നെ ചെയ്യും.

പറയാൻ ബാക്കി വച്ച് അവസാനിക്കുമ്പോൾ ലാസ്റ്റ് kingdom സമ്മാനിച്ചത് ഒരു സമിശ്ര അനുഭവം ആയിരുന്നു. ലാസ്റ്റ് സീസൺ എന്ന് കേട്ടത് കൊണ്ടും uhtred ന്റെ കഥ എങ്ങും എത്താതെ അവസാനിച്ചു എന്ന തോന്നല് കൊണ്ടുമാണ് അന്ന് അത്ര നല്ല അനുഭവം ആവാതിരുന്നത് ആ സീരീസ്. എന്നാൽ അതികം വൈകാതെ അവസാന ചാപ്റ്റർ ഒന്നുകൂടെ Netflix ഒരുകി ഒരു പ്രോപ്പർ എൻഡിങ് നൽകിയിരിക്കുന്നു. സീരീസ് കീപ് ചെയുന്ന ഒഴുകിന്റെ അതെ വേഗതയിൽ തന്നെ ആണ് രണ്ടരമണിക്കൂർ സിനിമയിലും തുടരുന്നത്. അതുകൊണ്ട് സിനിമ എന്നതിലുപരി length കൂടിയ ഒരു എപ്പിസോഡ് എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. കൃത്യമായി പ്ലേസ് ചെയ്തിരിക്കുന്ന ത്രില്ലിംഗ് നിറഞ്ഞ മുഹൂർത്തങ്ങളും ചെറിയ unexpected turnings ഉം ഒക്കെ ആയി uhtred ന്റെ സ്റ്റോറി മനോഹരമായി പറഞ്ഞു തീർക്കുന്നു ഈ ചാപ്റ്റർ. ഒരു സിനിമ ആയി എന്നത് കൊണ്ട് ക്വാളിറ്റിയിലൊന്നും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടില്ല. ഏറ്റവും മികച്ചൊരു കഥഗതിയോ മേക്കിങ്ങോ അവകാശപെടാനില്ല എങ്കിലും Last Kingdom കംപ്ലീറ്റ് ഒരു ത്രില്ലിംഗ് എന്റെർറ്റൈൻർ ആണെന്ന ടാഗ് കൃത്യമായി അർഹിക്കുന്നുണ്ട്. അത് ഭംഗിയിൽ തുടങ്ങി അതെ ഗ്രാഫിൽ തുടർന്ന് മനോഹരമായി തന്നെ അവസാനിക്കുന്നു. അതുകൊണ്ട് തന്നെ ടോപ്പിൽ അടയാളപ്പെടുത്തുന്ന ചില സീയിസുകളെക്കാൾ satisfaction തരാൻ Last Kingdom തിന് കഴിഞ്ഞിട്ടുണ്ട്.