The Fablemans

ക്രിസ്മസ് അടുത്തു. New Jersey ഇൽ അന്ന് നന്നായി മഞ്ഞു പെയ്തു തുടങ്ങിയിരുന്നു. ആ രാത്രി ആണ് Sammy അച്ഛന്റെയും അമ്മയുടെയും കൈയിൽ തൂങ്ങി സിനിമയുടെ മാന്ത്രികം കാണാൻ പോകുന്നത്. പേടിയോടെ തീയേറ്ററിനുളിലേക്ക് കയറി എങ്കിലും കുഞ്ഞു sammy യുടെ കണ്ണുകൾ ഓരോ നിമിഷം കഴിയും തോറും വിടർന്നു. ആ സിനിമയിൽ അവന്റെ അത്ഭുതപ്പെടുത്തിയ ഒരു ഭാഗം ഉണ്ടായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ആ കുഞ്ഞു മനസ്സിൽ ആ സീൻ പല വാർത്തി ആവർത്തിക്കപ്പെട്ടു. അങ്ങനെ ആ ചെറിയ വയസിൽ Sammy യുടെ സിനിമയുടെ സ്വപ്നങ്ങളിലേക്കുള്ള വാതിൽ തുറക്കുകയാണ്. Sammy യുടെ ചെറിയ മാജിക്കുകൾ പകർത്താൻ അവനോരു ക്യാമറ ആയി, ഒന്നിൽ നിന്നും മറ്റൊനിലേക്ക് അവന്റെ സിനിമ മാജിക് വളർന്നുകൊണ്ടേ ഇരുന്നു. അങ്ങനെ സിനിമകൾ സ്വപ്നം കണ്ടവരുടെ കൂടെയ്ക്ക് sammy യുടെ കഥയും ചേർക്കപ്പെടുന്നു.

സിനിമകൾ ഉണ്ടായതിനെ കുറിച്ചൊരു സിനിമ എന്നത് പലപ്പോഴും വന്ന് പോയ കഥ തന്നെ ആണെങ്കിലും Spilberg ന്റെ അടുത്തുന്നാവുമ്പോൾ അങ്ങനെ എഴുതി ചുരുക്കൻ പറ്റില്ല. ഇമോഷൻസ് വച്ചൊരു ജാലവിദ്യ തന്നെ ആയിരിക്കും ഇതും എന്ന പ്രതീക്ഷയിൽ ആണ് സിനിമ കണ്ട് തുടങ്ങിയത്. സിനിമയിലേക്ക് അടുക്കുന്ന ഒരു ബാല്യത്തിന്റെയും അത് വളർന്നു എത്തുന്ന കൗമാരത്തിന്റെയും കഥ വളരെ ഭംഗി ആയി തന്നെ പറയുന്നുണ്ട് The Fablemans. Sammy യുടെ കുടുംബവും സ്കൂളും ഒക്കെ ഇതിൽ പ്രാധാന്യം ആണെങ്കിലും അതിലൂടെ എല്ലാം ഒരുപാട് സിനിമകൾ സഞ്ചരിക്കുന്നുണ്ട്. അവന്റെ ചുറ്റുപാടുകൾ ആ സിനിമകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ പ്രകടമായി തന്നെ പ്രേക്ഷകന് തിരിച്ചറിയാം. അപ്രതീക്ഷിതമായി സംഭവിച്ചത് ആണോ എന്ന് തോന്നുമെങ്കിലും spilberg ന്റെ തന്നെ ജീവിതത്തിന്റെ ഒരു പകർന്നട്ടമാണ് Fablemans. അതുകൊണ്ട് തന്നെ സിനിമയോട് ആ കുട്ടിക്ക് തോന്നുന്ന passion ഒക്കെ നന്നായി തന്നെ കാണുന്നവരിലേക്ക് എത്തുന്നുണ്ട്. പഴയപോലെ Spilberg ചിത്രങ്ങൾ ഇപ്പോ അധികം ചർച്ച ആവാറില്ല എങ്കിലും ഇതും മനോഹരമാണ്, പ്രത്യേകിച്ച് സിനിമയെ സ്നേഹിക്കുന്നവരുടെ കണ്ണുകളിൽ കൂടി നോക്കുമ്പോൾ.