Prey

മനുഷ്യന്റെ ശരീരഘടന വേട്ടയാടുന്നതിന് പ്രാപ്തമായവ അല്ലായിരുന്നു. കടിച് കീറാൻ വലിയ പല്ലുകളോ ഇരയെകാൾ വേഗം പായാനുള്ള കാലുകളോ ആഴത്തിൽ മുറിവേല്പിക്കാൻ പോന്ന നഖങ്ങളോ അവനുണ്ടായിരുന്നില്ല. പക്ഷെ ചിന്തകൾ അവൻ ആയുധമാക്കി, കരയിലും കടലിലും ആകാശത്തും അവൻ വേട്ടയ്ക്കിറങ്ങി. അവന്റ ചുറ്റുപാടുകളെ അവനു പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തി. അത് ചരിത്രം. പക്ഷെ വേട്ടയാടലിന്റെ ഈ ചരിത്രം ആവർത്തിച്ചുകൊണ്ടേ ഇരിക്കും. Naru തന്റെ ചേട്ടനോപ്പം വെട്ടയ്ക് പോകുന്ന ആഗ്രഹങ്ങൾചെറുപ്പം തൊട്ടേ മനസ്സിൽ വളർത്തിയവളാണ്. കാത്തു കാത്തിരുന്നു ഒരിക്കൽ അവൾക് അവസരം വന്നു. പക്ഷെ അന്ന് വേട്ടക്കാരെ പിടിക്കാൻ ആ കാട്ടിൽ മറ്റൊരു വേട്ടക്കാരൻ ഇറങ്ങിയിരുന്നു. ഇത്തവണയും പ്രകൃതി ഒരിക്കൽ കൂടെ അതിനായ് കളം ഒരുകുകയാണ്, ഇരയെയും വേട്ടക്കാരനെയും തീരുമാനിക്കുന്ന കാടിന്റെ ആ മരണകളിക്കായി.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു എങ്കിലും അത് കഴിഞ്ഞു ഒരുപാട് ചിത്രങ്ങൾ ആ franchise യിൽ വന്നു എങ്കിലും Predator എന്ന് പറയുമ്പോൾ അർനോൾഡും predator ഉം തമ്മിലുള്ള legendary സംഘടനവും അതിനായുള്ള പുള്ളിയുടെ പ്രെപറേഷൻ സീൻസും ഒക്കെ ആണ് ഓർമ വരുക. പിന്നീട് പോകെ പോകെ വളരെ മോശം ചിത്രങ്ങൾ മാത്രമായി താല്പര്യം നഷ്ടപ്പെടുത്തിയത് കൊണ്ട് പുതിയൊരു predator മൂവി എന്നത് അതികം ആരെയും ആഘർഷിച്ചിട്ടുണ്ടാവില്ല. ഞാൻ ഇങ്ങനൊരു സിനിമയെ കുറിച്ച് അറിയുന്നത് തന്നെ റിലീസ് ആയി കഴിഞ്ഞാണ്. പക്ഷെ ഏറെ നാളുകൾക്ക് ശേഷം satisfaction തന്നൊരു സിനിമ എന്ന ഫീൽ ആണ് Prey സമ്മാനിച്ചത്. പഴയ സിനിമയോട് ഒപ്പം കൂട്ടി നിറുത്താൻ പാകത്തിന് entertaining ആകിയിട്ടുണ്ട് സംവിധായകൻ Prey. വലിയ complicated സ്റ്റോറിലൈൻ തേടി പോകാതെ വളരെ ബേസിക് structure ഇൽ എന്നാൽ അതിയായ സൂഷ്മതയോടെ പ്ലേസ് ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് മികവുറ്റ ആക്ഷൻ സീനുകൾ ആവർത്തിച്ചാണ് prey കഥ പറയുന്നത്. ഒന്നര മണിക്കൂറിൽ ഒന്നും അമിതമാവാതെ ഒരു മികച്ച അനുഭവം സമ്മാനികുമ്പോൾ ആദ്യ predator മൂവിയോട് നീതി പുലർത്തിയ ഒരേയൊരു ചിത്രം എന്ന് നിസംശയം ഈ സിനിമ വിലയിരുത്താം.