Presumed Innocent

നിയമങ്ങൾക് ഒപ്പം നിന്ന് വാദിക്കുമ്പോൾ ചിലപ്പോഴെങ്കിലും റസ്റ്റി സ്വയം ഡിഫെൻസ് attorney ആയി സങ്കല്പിച്ചു നോക്കാറുണ്ട്. നിയമത്തിന്റെ വിടവുകളിൽ കൂടി പ്രതിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന വക്കീലന്മാരുടെ കുത്തന്ത്രങ്ങൾ മുൻകൂട്ടി ഗ്രഹിക്കാൻ ഉള്ളൊരു ട്രിക് ആയി ആണ് പലപ്പോഴും അയാൾ അങ്ങനെ ചിന്തിക്കുക. എന്നാൽ ഒരിക്കലും പ്രതികൂവണ്ടി ഒരുകിയിരിക്കുന്ന കസരയിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇരിക്കേണ്ടി വരുമെന്ന് അയാൾ സ്വപ്നത്തിൽ പോലും ഓർത്തിട്ടുണ്ടാവില്ല. പക്ഷെ പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴയിൽ നനഞ്ഞു മരവിച്ച ഒരു പാതയായിരുന്നു കാലം അയാൾക് മുന്നിൽ തുറന്നത്. ഒരിക്കൽ താൻ കൂടെ നിന്നതൊക്കെയും നിനയമത്തിന്റെ അതെ ത്രാസിൽ തനിക്കെതിരെ തൂകുന്നു. നിരപരാധിതം തെളിയിക്കാനുള്ള റസ്റ്റിയുടെ യാത്രയ്ക്കൊപ്പം അയാളുടെ ഇമോഷൻസിലെകൊള്ള ഒരു തിരനോട്ടം കൂടിയാണ് Presumed Innocent.

90 കളിലെ ഒരു ക്രൈം ഡ്രാമക്ക് ഇപ്പോൾ എത്രത്തോളം അത്ഭുതപെടുത്താൻ കഴിയും എന്നത് ഒരു പ്രസക്തമായ ചോദ്യം ആണെങ്കിലും എത്രത്തോളം ആസ്വദിക്കാൻ കഴിയും എന്നതിന് വ്യക്തമായ ഉത്തരങ്ങൾ ഒരുപാട് അതുല്യ പ്രതിഭകൾ നിർമിച്ച ശ്രെഷ്ടികളിലൂടെ ഇപ്പോഴും സിനിമ ആസ്വധകർക്കിടയിൽ ചർച്ച ആവാറുള്ളത്തിലൂടെ ലഭിച്ചതാണ്. Presumed Innocent അത്യാവശ്യം സിനിമ പരികഞ്ജനം ഉള്ളവരെ ഞെട്ടിക്കാൻ നേരിയ സാധ്യത ആണ് ഉള്ളത് എങ്കിലും ഏറ്റവും മികച്ച ആസ്വാധനം വാഗ്ദാനം ചെയുന്നുണ്ട് എന്നതിൽ സംശയമില്ല. കേവലം ഒരു വഴിതിരിവിനു വേണ്ടി കഥയെ കൊണ്ടുപോകാതെ വ്യക്തമായ പ്ലോട്ട്ലൈനിൽ കൃത്യമായി പ്ലേസ് ചെയ്തിരിക്കുന്ന ഇൻസിഡന്റ്സും കഥാപാത്രങ്ങളും. ഹാരിസൺ ഫോഡിന്റെ മികച്ച പ്രകടനത്തോടൊപ്പം മുന്നോട്ട് നീങ്ങുന്ന സിനിമ ഒരെ സമയം മർഡർ മിസ്റ്ററി ആയും കോർട്റൂം ഡ്രാമ ആയും അവതരിപ്പിക്കപ്പെടുന്നു. ഒരല്പം exaggerated ആയിപോയോ എന്ന് തോന്നുമ്പോഴും അതിനൊക്കെ വേണ്ടുന്ന explanations മിച്ചം വക്കാൻ മേക്കർ മറക്കുന്നില്ല. ഇപ്പോഴും ഒരു തവണ കണ്ട് ആസ്വദിക്കാൻ പോന്നൊരു ത്രില്ലെർ ചിത്രം എന്ന വിശേഷണം Persumed Innocent എന്ന ചിത്രത്തിന് എന്തുകൊണ്ടും പാകമാണ്.