Pee Mak
Language : Thai Year : 2013

പണ്ട് പണ്ട് വളരെ പണ്ട് സാമുദ്രങ്ങൾക്കപ്പുറം തായ്‌ലൻഡിലെ ഒരു ഗ്രാമം. അപരിഷകൃതരായ ആ ഗ്രാമവാസികളുടെ ഇടയിൽ യുദ്ധത്തിൽ പോയ ഭർത്താവിന്റെ മടങ്ങിവരവും കാത്ത് നിറവയറുമായി സുന്ദരിയായ ഒരു യുവതി താമസിച്ചിരുന്നു. നിലാവുള്ള രാത്രികളിൽ ആ കടവിൽ അവൾ എന്നും ചെന്നിരിക്കും, തന്റെ പ്രിയതമന്റെ വള്ളവും പ്രതീക്ഷിച്ചു. യുദ്ധം കൊടുംമ്പിരി കൊണ്ട് നിൽക്കുന്ന സമയം. യുദ്ധമുഖത് ആണെങ്കിലും മാക്കിന്റെ മനസ്സ് നിറയെ അവളാണ്. മരണത്തെ മുന്നിൽ കണ്ടപ്പോഴും അവൻ പിടിച്ചു നിന്നത് അവളിലേക്ക് എത്താനുള്ള ആഗ്രഹം കൊണ്ടാണ്. അങ്ങനെ ആ ദിനം വന്നു. അവനും അവന്റ പ്രിയപ്പെട്ട നാല് കൂട്ടുകാരും കൂടി വീട്ടിലേക്ക് പുറപ്പെട്ടു. വികാരനിർഭരമായ കൂടിച്ചേരൽ. എന്നാൽ മാക്കിന്റെ കൂട്ടുകാർക്ക് ആ നാടിനെയും അവളെയും കുറിച് ചില സംശയങ്ങൾ തോന്നി തുടങ്ങി…

ഹൊറർ കോമഡി, തമിഴ് സിനിമകളിൽ ആണ് അത്തരം ചിത്രങ്ങളെ ഞാൻ കൂടുതലായി കണ്ടിട്ടുള്ളത്. മിക്കവാറും യാതൊരു ക്വാളിറ്റിയും തോന്നാറുമില്ല അത്തരം സിനിമകൾക്. എന്നാൽ ഇവിടം വിട്ട് അങ്ങ് thai ഭാഷയിൽ അത്തരം ഒരു സിനിമ കണ്ട് ആസ്വദിക്കാൻ കഴിയുമെന്നത് യഥാർശ്ചികമായി സംഭവിച്ചതാണ്. ഭാഷയും ആർട്ട് സൈഡും ഒഴിച്ചാൽ ഒരു മലയാളം സിനിമ ഒക്കെ കാണുന്ന വൈബ് ആണ് പലപ്പോഴും ഈ സിനിമയിൽ നിന്ന് ലഭിച്ചത്. കൊള്ളാവുന്ന കോമെഡിക്കളും മോമന്റ്സും ഒക്കെ ആയി ഒന്ന് കണ്ട് ആസ്വദിക്കാൻ പോന്ന അവതരണം. ക്യാരക്ടർസ് ചെയ്തിരിക്കുന്നവരുടെ പ്രിത്യേകത കൊണ്ടാവണം പെട്ടെന്ന് തന്നെ അവരുടെ വേൾഡിലേക് ഇറങ്ങി ചെല്ലാൻ കഴിയുന്നുണ്ട്. മഴയുള്ള വിരസമായ വൈകുന്നേരങ്ങളിൽ ചുമ്മാ എടുത്തു കണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ സിനിമ. ❤️