Oppenheimer

പടിഞ്ഞാറുദിച്ച രണ്ടാം സൂര്യന്റെ പുതിയ ലോകം ആഘോഷമാക്കുകയായിരുന്നു അന്ന് അമേരിക്ക. തെരുവുകളിൽ പള്ളിമണികൾക്കൊപ്പം അയാളുടെ പേരും പ്രാർത്ഥന പോലെ മുഴങ്ങി. ഹിരോഷിമയിലും നാഗസാകിയിലും ഉരുകുവീണ കണ്ണീരിന്റെ ചൂടിൽ തെളിയിച്ചെടുത്ത സമാധാനത്തിന്റെ മെഴുകുതിരി വെട്ടം കൊണ്ട് ആ രാത്രി ഉറങ്ങിയില്ല അമേരിക്ക, പേപ്പറിൽ പകർത്തിയ അക്ഷരങ്ങൾ ചോരയായി തന്റെ കൈയിൽ പടരുന്നത് കണ്ട് അയാളും. Oppenheimer, Father of the Atomic bomb. ജന്മം കൊടുത്ത മരണത്തെ ഓർത്തു അഭിമാനമോ പശ്ചാത്താപമോ എന്നറിയാതെ ഉഴലുകയായിരുന്നു അയാൾ. ഉള്ളിൽ ഉണ്ടാവുന്ന അറിവിന്റെ വിസ്ഫോടനങ്ങളെ സിദ്ധാന്തങ്ങൾ ആയി രൂപം വല്പിച്ചു തുടങ്ങിയപ്പോൾ അയാൾ കണ്ട സ്വപ്നങ്ങൾ ഒരുപക്ഷെ ഇതൊക്കെ തന്നെ ആവും. ലോകരാഷ്ട്രങ്ങൾക് മുന്നിൽ തങ്ങളുടെ പ്രൗഡിയായി ചേർത്ത് വായിക്കുന്ന ഈ ശക്തിപ്രകടനത്തിന് തലപ്പത്തു ദൈവമായി പ്രതിഷ്ടികപ്പെടുമ്പോഴും Oppenheimer തൊട്ട നേട്ടങ്ങൾക് ഒരു സൂര്യനേക്കാൾ തിളയ്ക്കുന്ന പൊള്ളൽ ആണ്. ആ ചൂടറിഞ്ഞവരുടെ ചിത്രങ്ങൾ മാത്രം ബാക്കി ആവുന്നു ഓർമകൾക്.

ലോകം മുഴുവൻ ക്ഷണനേരത്തിൽ ഇല്ലാതാക്കാൻ കഴിയുന്ന കരുത്തു കൈകുമ്പിളിൽ ഉണ്ടെങ്കിൽ അവനാണോ ദൈവം? നോളാൻ തന്റെ പന്ത്രണ്ടാമത്തെ ചിത്രം Oppenheimer ഇൽ കണ്ടെത്തുമ്പോൾ വലിയ അതിശയിക്കാൻ ഇല്ലായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച physicist കളിൽ ഒരാളുടെ ലൈഫിലെ ഏറ്റവും വലിയ മൊമെന്റ്. നോളന്റ കണ്ണുകളിൽ കൂടി കാണുമ്പോൾ ഗംഭീരമാണത്. സംഭവബഹുലമായ ഒരു കഥയുടെ ഏറ്റവും മികച്ച ആവിഷ്കാരണം. അത് visuals കൊണ്ട് മാത്രം അല്ല, കാണുന്ന പ്രേക്ഷകനെ ഫുൾ ഇമോഷൻസിന്റെ rollercoaster ഇൽ ചുഴറ്റി വിടാൻ കഴിയുന്നുണ്ട് ചിത്രത്തിന്. പ്രഹത്ഭരെ അവതരിപ്പിക്കാൻ തിരശീലയിലേക്കും ഏറ്റവും അനുയോജ്യരായവർ തന്നെ ആണ് എത്തിപ്പെട്ടിട്ടുള്ളത്. രണ്ട് പാർട്ട് എന്നതുപോലെ ആണ് Oppenheimer അനുഭവപ്പെട്ടത്. അതിൽ ട്രിനിറ്റി ടെസ്റ്റ് ഡേ വരെ biography ഫിലിംസിലെ തന്നെ ഏറ്റവും മികച്ച പോർഷൻ എന്ന് സംശയമില്ലാതെ അടയാപെടുത്താം. അത് കഴിഞ്ഞുള്ളത് എന്നെ സംബന്ധിച്ച് ഒരു സമിശ്രമായ അനുഭവമാണ്, ശരിക്കും ഊന്നൽ കൊടുക്കേണ്ട ഭാഗങ്ങൾ ഒഴിവാക്കി പോയത് പോലെ. Julius Robert Oppenheimer ന്റെ കഥ ആർക്കും അറിയാത്തത് അല്ല, പക്ഷെ അയാളുടെ കൂടെ ജീവിച്ച് atomic ബോംബുകളുടെ പിതാവ് ആവുന്നത് അനുഭവിക്കുക എന്നത് നടക്കാൻ കഴിയാതൊരു സംഭവം ആണ്, നോളന്റെ ഈ ആവിഷ്കാരത്തിനു മുകളിൽ അതിലേക്ക് അടുപ്പിക്കാൻ ഇനി വേറെ ആർക്കും കഴിയില്ല എന്നതും ഒരു സത്യം മാത്രം.