One Day
Language : Thai
Year : 2016

മഞ്ഞു വീണു തണുത്തു മരവിച്ച ആ രാത്രിയിൽ ഞാൻ കരുതിയ ചങ്കിലെ ചൂടിനോട് ചേർന്ന് നിന്ന് അവൾ ചോദിച്ചു നാളത്തെ സൂര്യോദയത്തിൽ ഓർമ്മകൾ പോലും ഉരുക്കി ഒലിചില്ലണ്ടാവുമ്പോൾ ഈ മഞ്ഞു കൊട്ടാരം കെട്ടിഉയർത്തിയവന്റെ മനസ്സിൽ അവശേഷിക്കുന്നത് എന്താവുമെന്ന്. അതിനുള്ള ഉത്തരം അവൾക് ലഭിച്ചില്ല എങ്കിലും ചേർതു നിറുത്തിയ എന്റെ ഹൃദയം ആ മുറിവ് മറച്ചു പിടിക്കാൻ നന്നേ പാടുപെട്ടു. ഇങ്ങനൊരു ചോദ്യം ഏറ്റുവാങ്ങാൻ ഈ ലോകത്തിൽ ഇന്ന് ഏറ്റവും അർഹൻ ഞാനാണെന്ന് എനിക്ക് തോന്നിപോയി. ഇപ്പോഴും മഞ്ഞു മൂടിയ കുന്നിൻ ചെരുവിൽ ആഗ്രഹങ്ങൾക് സാക്ഷിയായ ആ മണി മുഴക്കം എന്റെ ചിന്തകളിൽ നിർത്താതെ മുഴങ്ങുന്നുണ്ട്. ഒരു ദിവസം പോലും അവളിൽ നിന്ന് കവരാൻ ഞാൻ അർഹനാണോ എന്ന് പലപ്പോഴും ആ ചിരികൾ എന്നെ ഓർമപ്പെടുത്തുന്നു. ഞാൻ, ഇത്രയും നാൾ ഏകാന്തതയെയും പരാജയങ്ങളെയും മാത്രം കൂടെ കൂട്ടിയവൻ, നാളെ അവരിലേക്ക് മടങ്ങി അവരിൽ തന്നെ ഒടുങ്ങാനുള്ളവൻ. പക്ഷെ ഇന്ന് ഒരു ദിവസം എനിക്കായ് ഉതിച്ചുയർന്നതാണ്, ഇന്നിന്റെ അസ്തമയം വരെ ലോകത്തിന്റെ സന്തോഷങ്ങൾ പോലും എന്നെ നോക്കി അസൂയപ്പെടും. അരിച്ചിറങ്ങുന്ന മരണത്തിന്റെ നാളകളിലേക്ക് ഉള്ള മടകയാത്രയെ ഞാൻ മറന്നിരിക്കുന്നു, ഇന്നിന്റെ ഭംഗി എന്നെ പ്രലോഭപ്പിക്കുകയാണ്, ഓർമ്മകൾക് വേണ്ടി മാത്രം ജീവിക്കുന്നതാണെന്ന തിരിച്ചറിവോടെ.

ചിലപ്പോഴൊക്കെയും നമ്മൾ ആഗ്രഹിക്കുക ജീവിതം സ്ക്രീനിൽ കാണാനാണ്. മനസ് നിറഞ്ഞ സന്തോഷങ്ങളും, മനസ് തളർത്തിയ ദുഃഖങ്ങളും എന്നെപോലെ നിങ്ങളെ പോലെ ഒരു സാധാരണ മനുഷ്യന്റെ അനുഭവങ്ങൾ കണ്ടറിയാൻ . One day പറയുന്നത് വളരെ സാധാരമായ, ഒറ്റപ്പെടൽ മാത്രം കൂട്ടുള്ള denchai എന്ന ക്യാരക്റ്ററിന്റെ അസാധാരണമായ ഒരു ദിവസത്തിന്റെ കഥ. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഓർമ്മകൾക് സമ്മാനിച്ചുള്ള ഒരു യാത്ര. മ്യൂസിക്കും സിനിമയുടെ ലൊക്കേഷനും ഒക്കെയും അത് കൂടുതൽ മനോഹരമാകുന്നു. എല്ലാത്തിലും ഭംഗിയുള്ളത് ആ രണ്ട് കഥാപാത്രങ്ങൾക്കും . അവരുടെ ഇമോഷൻസ് കാണുന്നവരുടെ ഹൃദയത്തിലേക്ക് ഒഴുകുന്ന ഒരു മാജിക് ഉണ്ട് അവർക്ക്. ശരിക്കും ജീവനുള്ള വികാരങ്ങൾ ആണ് ഈ സിനിമ. ഓരോ ഫ്രെമിലും അത് നിഴലിക്കുന്നുണ്ട്. ഒരു റൊമാന്റിക് മൂവി എന്ന് ഒതുക്കാതെ slice of life എന്ന് വിളിക്കാവുന്ന ചിത്രം. ഏറിയ കാലത്തോളം ഓർത്തിരിക്കാൻ പോന്ന ഓർമകളുടെ ഒരു ദിവസം, One Day.