Nope

ചിലപ്പോഴൊക്കെ പടിഞ്ഞാറ് എരിഞ്ഞമരുന്ന ചൂടിനേക്കാൾ കാഠിന്യത്തിൽ തന്റെ ഉള്ള് എരിയുന്നത് പോലെ OJ ക്ക് തോന്നാറുണ്ട്. അപ്പൻ മരിച്ചു കഴിഞ്ഞു കാലുറപ്പിക്കാൻ പാടു പെടുമ്പോഴും അയാൾ കൂട്ടി ചേർത്തത് ഒക്കെയും തത്കാലികമായി എങ്കിലും കൈവിട്ടു കളയേണ്ടി വന്നു ആ മകന്. സ്വപ്നങ്ങളുടെ എതിർ ദിശയിൽ ജീവിതം സഞ്ചരിച്ചു തുടങ്ങുമ്പോഴാണ് വറ്റി വരണ്ട ആ കുന്നിൻ ചെരുവിൽ ഒരു അത്ഭുത രഹസ്യം അയാൾ കണ്ടെത്തുന്നത്. അത് എങ്ങനെ പൈസ ആക്കാം എന്ന ഐഡിയ OJ ക്ക് സമ്മാനിക്കുന്നത് അയാളുടെ പെങ്ങളാണ്. അങ്ങനെ അവർ രണ്ടും ആ അത്ഭുതത്തെ സത്യമാക്കാൻ ഉള്ള തത്രപ്പാടുകൾ തുടങ്ങുന്നു. പക്ഷെ കാഴ്ചകൾക്കു അപ്പുറം മനുഷ്യന് കൈയിൽ ഒതുക്കാൻ കഴിയാത്ത ചില രഹസ്യങ്ങൾക്ക് മുന്നിൽ ആയിരുന്നു അവർ അകപ്പെട്ട് പോയത്.

അങ്ങനെ പുതിയത് എന്ന് പറയത്തക്ക പ്ലോട്ട് ഒന്നുമല്ല, മുൻ ചിത്രങ്ങളെ പോലെ ഒരു wow factor ന്റെ അഭാവം പ്രകടമായി സിനിമയിൽ ഉണ്ട് താനും. Jordan peele യുടെ അടുത്തുനിന്നും അതിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. ആ ഒരു പ്രതീക്ഷ മാറ്റി വച്ചാൽ സമയനഷ്ടമില്ലാത്ത ഒരു ചിത്രം തന്നെ ആണ് nope. മേക്കിങ്, ക്യാരക്ടർസ്, സ്പെഷ്യലി ആ ലൊക്കേഷൻ ഒക്കെ പെട്ടെന്ന് ശ്രെദ്ധ പിടിച് പറ്റാൻ സാധിക്കുന്നുണ്ട്. വെസ്റ്റേൺ കഥകൾക്ക് അല്ലെങ്കിലും ഒരു പ്രിത്യേക ഭംഗി ആണ്. ക്ലിയർ ആവാത്ത ചില പോർഷൻസും Nope ഇൽ അവശേഷിക്കുന്നുണ്ട്. ആ ചിമ്പാൻസിയുടെ സബ് പ്ലോട്ട് കഥയെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിൽ വ്യക്തത ഇല്ല. അങ്ങനൊരു symbolism ഒന്നും മൊത്തം ചിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. Jordan peele യുടെ ചിത്രങ്ങളിൽ ഏറ്റവും weakest സിനിമ എന്ന് nope നെ വിശേഷിപ്പിക്കാം എങ്കിലും മേക്കിങ് ക്വാളിറ്റി ഒക്കെയും ഒരു തവണ കണ്ടിരിക്കാൻ പാകത്തിന് ആസ്വധനം സിനിമയിൽ നിന്നും സമ്മാനിക്കുന്നുണ്ട്.