Kaduva
Language : Malayalam Year : 2022
പുറത്തെരിയുന്ന ചൂടിനെക്കാൾ പൊകച്ചിൽ ഞായറാഴ്ച കുർബാന കഴിഞ്ഞു എടമറ്റം പള്ളിക്കുള്ളിൽ നടക്കുവാണ്. ഏലമ്മ പള്ളിക്ക് കൊടുത്ത ഒരു പിയാനോ ആണ് ചൂടുപ്പിടിച്ച ചർച്ചാ വിഷയം. ഒരു പിയനോക്ക് എന്നാടാ ഉവ്വേ ഇതിനുമാത്രം ചർച്ച എന്ന് തോന്നിയെങ്കിൽ വാക്കും നോക്കും അളന്നു കുറുക്കി തൊടുക്കുന്ന ആ നാട്ടുകാർക്ക് എന്തും ഒരു പ്രശ്നം ആവാം. കുശുകുശുപ്പുകൾക്കിടയിൽ അവൻ അവിടെ എഴുനേറ്റ് നിന്ന് വെട്ടിയൊരുക്കിയ മീശ ഒന്നുകൂടി പിരിച്ചു മേളിലേക്ക് കയറ്റി കസവുമുണ്ടിന്റെ അറ്റം പിടിച്ചു അവസാന വാക്ക് പറഞ്ഞു. കടുവാകുന്നേൽ കുര്യച്ഛൻ എന്ന തന്റെടിയുടെ വാക്ക്. പള്ളിക്കിട്ട ആദ്യത്തെ തറക്കല്ലിനെക്കാൾ ഉറപ്പുണ്ടായിരുന്നു ആ വാക്കുകൾക്. അവിടുന്ന് തൊണ്ണൂറുകളിൽ പാലാ കണ്ട ഏറ്റവും വലിയ അങ്കത്തിന് കള്ളം ഒരുങ്ങുക്കയായിരുന്നു.

മലയാളം സിനിമകളിൽ മസാല ചിത്രങ്ങളുടെ ദാരിദ്ര്യം പലരും ചൂണ്ടി കാണിക്കാറുണ്ട് എങ്കിലും പലപ്പോഴും ശ്രമിച്ചു പരാജയപെട്ടു പോയൊരു catogery ആയാണ് അത് എനിക്ക് തോന്നിയിട്ടുള്ളത്. ഇടയ്കിടയ്ക്കായ് വന്നു പോകുന്ന മാസ്സ് മസ്സാല ചിത്രങ്ങൾ വൻ പരാജയങ്ങലിലേക്ക് ഇടിഞ്ഞു താഴുകയാണ് ഉണ്ടായത്. ഇത്തരം ആക്ഷൻ മസ്സാല മൂവിസിന്റ കുത്തൊഴുകു കുറഞ്ഞത് തന്നെ ആവർത്തന വിരസതയും content ക്ഷാമവും ഒക്കെകൊണ്ട് ആവാം . വർഷങ്ങൾക് ശേഷം അത് ആവർത്തികപെടുമ്പോൾ ഒരു ആവറേജ് ചിത്രം ആ catogery യുടെ തന്നെ തിരിച്ചുവരവായി കാണുന്നത് ഇപ്പോഴത്തെ പ്രേക്ഷകർക്ക് കടുവ എന്ന സിനിമ ആഘോഷിക്കാൻ പാകത്തിന് ഒരു ക്വാളിറ്റി നിലനിർത്തുന്നു എന്നത് കൊണ്ട് തന്നെ. പൃഥ്വിരാജ് തന്നെ ആണ് കടുവയുടെ ഉയിര്. നോട്ടവും മാനറിസവും സംസാരവും ഒക്കെ കൊണ്ട് തന്നെ ഒരു കോട്ടയം അച്ചായനായി ത്രില്ല് അടിപ്പിക്കാൻ കഴിയുന്നുണ്ട് പൃഥ്വിക്ക്. കഥയും അതിനുവേണ്ടി കളം ഒരുക്കാൻ പാകത്തിന് ഒന്ന് തന്നെ. ഷാജി കൈലാസ് തിരിച്ചുവരവെന്ന് ഈ സിനിമ കൊണ്ട് മാത്രം പറയാൻ ഒക്കില്ല. jakes bejoy മ്യൂസിക് നെഗറ്റിവ് ആണെന്ന് പറയുന്നുണ്ട് എങ്കിലും ട്രൈലെറിൽ കണ്ട് പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് ബെറ്റർ ആയി പടത്തിൽ ചെയ്തിട്ടുണ്ട്. വിവേക് ഒബ്രോയ് പൂരിഭാഗവും ഒരു ചിരിച്ച മുഖത്തോടെ ആണ് ചിത്രത്തിൽ, കഥയുടെ സിറ്റുവേഷൻ മനസിലാകാത്തത് കൊണ്ടാണോ എന്ന് പലപ്പോഴും തോന്നി. ഇതൊക്കെ എങ്കിലും ഈ സിനിമയിൽ ആകെ നെഗറ്റീവ് ആയി തോന്നിയത് ഓർത്തിരിക്കാൻ പാകത്തിന് ഡയലോഗ്സ് ഇല്ല എന്നത് തന്നെ ആണ്. ഒരു മാസ്സ് മസ്സാല മൂവിയിൽ ഡയലോഗ്സിന്റെ പ്രാധാന്യം നല്ലൊരു പ്ലോട്ടിനു ഒപ്പമുണ്ട്. ഒരുപക്ഷെ പൃഥി പുതിയൊരു തുടക്കം എന്ന നിലയിൽ സമീപിച്ചതാവാം സിനിമയെ. എന്തായാലും ആ effort ഒരു തവണ എങ്കിലും കണ്ട് സെലിബ്രേറ്റ് ചെയാൻ പാകത്തിനുള്ള എന്റെർറ്റൈൻർ ആയി സിനിമയെ മാറ്റിയിട്ടുണ്ട്. കടുവ ആഘോഷിക്കാപെടാനുള്ളതാണ്, ആരവം ഉയരുന്ന തീയേറ്ററിനുള്ളിൽ കൈ അടിച്ചും ആർപ്പ് വിളിച്ചും ആഘോഷിക്കാപെടാനുള്ള ചിത്രം. അതങ്ങനെ തന്നെ അനുഭവിച്ചില്ല എങ്കിൽ പെരുനാൾ കഴിഞ്ഞ പള്ളിമിറ്റത് പോയിന്നിന്നു അഴിച് മാറ്റുന്ന തോരണങ്ങളെ നോക്കി കഴിഞ്ഞു പോയ ദിവസങ്ങളെ വിലയിരുത്തുന്നത് പോലാവും.