Jurassic World Dominion

ഒരു അവധികാലത്തെ പാർക്ക് കാഴ്ചകൾക്ക് അപ്പുറം മൃഗശാലയിലെ ജീവിവർഗ്ഗങ്ങൾ നമ്മുക്കൊപ്പം ഉള്ള habitat ഇൽ പെറ്റു പെരുകി ജീവിക്കുകയാണെങ്കിലോ. ജുറാസിക് വേൾഡ് പാർക്കിന്റെ പതനത്തിന് ശേഷം ലോകം ഇപ്പോൾ അങ്ങനാണ്. വെള്ളത്തിലും കരയിലും ആകാശത്തിലും മനുഷ്യനും മറ്റു ഏത് ജീവിവർഗ്ഗങ്ങൾക്കും ഒപ്പം ദിനോസറുകളും. മനുഷ്യൻ പുതിയ ആ ലോകത്തിലേക്ക് ഇണങ്ങുന്നത്തെ ഒള്ളു. ഇതേ സമയം Byosyn കമ്പനി അവരുടെ വൈക്രിതമായ പരീക്ഷണങ്ങളുടെ തിരക്കിലാണ്. ലോകത്തിലെ പുതിയ crisis എങ്ങനെ മുതലെടുക്കും എന്ന് ചിന്തിച്ചു തല പുകയ്ക്കുന്ന കോർപ്പറേറ്റ് കമ്പനി. അത് ഒരിക്കൽ കൂടി പഴയതും പുതിയതുമായ ജുറാസിക് കഥകളെ ഒന്നിപ്പിക്കാൻ വഴി തുറക്കുന്നു.

അന്ന് കണ്ടതൊക്കെ പിന്നെ എത്ര recreate ചെയാൻ ശ്രമിച്ചാലും വലിയ കാര്യം ഒന്നുമുണ്ടാവില്ല. ഏതോ സിനിമയിൽ ആരോ പറഞ്ഞതിന്റെ ഒരു ഓർമ്മപെടുത്തൽ ആയിരുന്നു പുതിയ ജുറാസിക് വേൾഡ് മൂവി. വളരെ ചെറുപ്പത്തിൽ കണ്ട് രോമാഞ്ചം കൊണ്ട , ചിരിപ്പിച്ച, കണ്ണ് നിറയിപ്പിച്ച നായകരെ ഒക്കെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണുമ്പോൾ പഴയ പല സീനുകളുടെയും പുനരാവിഷ്കരണവും റഫറൻസും ഒക്കെ ഉണ്ടെങ്കിലും ഒരിക്കലും അലൻ ഗ്രന്റോ ian Malcolm ഓ ആയില്ല അവർ. ആ കഥാപാത്രങ്ങളുടെ സോൾ ഒക്കെ തിരിച്ചു കിട്ടാൻ ആവാത്തവിധം നഷ്ടപ്പെട്ടു പോയത് പോലെ. പ്ലോട്ട് ഒന്നും വലിയ ശ്രെദ്ധ കൊടുക്കാതെ ഈ reunion മാത്രം ആണ് Jurassic World Dominion. പക്ഷെ അതിനോട് പോലും ഒരു attachment കൊണ്ടുവരാൻ കഥയ്ക്കു ആവുന്നില്ല. പഴയ കഥാപാത്രങ്ങൾ എന്ന് പറഞ്ഞു ഇവരെ ഒക്കെ സ്ക്രീനിൽ കാണിക്കുമ്പോഴും വലിയ വികാര പ്രക്ഷോഭങ്ങൾ ഒന്നും പ്രേക്ഷകരിൽ സംഭവിക്കുന്നില്ല. ഒരു ആവശ്യം ഇല്ലാത്ത, പ്രത്യേകിച്ച് ഒന്നും ആഗ്രഹിക്കാൻ പോലും തോന്നാത്ത ഒരു ചിത്രം. പണ്ട് ആസ്വദിച്ചവ തിരിച്ചു കൊണ്ടുവന്നാൽ മാത്രം ഒരു സിനിമ മികവുറ്റത് ആവില്ല, at least ആ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് എന്തായിരുന്നു എന്നൊരു ധാരണ എങ്കിലും വച്ചു remake ചെയാൻ ശ്രമികുക. അല്ലാത്ത പക്ഷം ഒരിക്കൽ കൂടി എടുത്തു കാണാൻ പോന്ന അത്ഭുതങ്ങളുമായി ജുറാസിക് പാർക്ക് പ്രേക്ഷകന് വിരൽത്തുമ്പിൽ ലഭിക്കുന്നുണ്ട്. എത്ര തവണ കണ്ടെങ്കിലും ഇതിലും ഒരു നൂറു മടങ്ങു ആസ്വദിച്ചു ഒരിക്കൽ കൂടി കാണാൻ ആ ചിത്രങ്ങളെ ആശ്രയിക്കുന്നത് തന്നെ ഉചിതം .