Joyland

യുദ്ധങ്ങൾക്കും കലഹങ്ങൾക്കും അപ്പുറം പ്രണയം ഒഴുകുന്നൊരു പാകിസ്ഥാൻ. ജനനം മുതൽ മരണം വരെ ജീവിച്ചു തീർക്കാൻ തന്നിൽ തന്നെ യുദ്ധം അവശേഷിപ്പിക്കുന്ന മധ്യവർഗത്തിന്റെ ഇടയിലാണ് ആ പ്രണയം ജീവൻ തുടിക്കുന്നത് . ഹൈഡറിനു അത് കുടുംബം കല്പിച്ച അതിരു ഭേധിച്ചു biba യോട് തോന്നിയ അഭിനിവേശം ആയിരുന്നു എങ്കിൽ mumtaz നു അത് പറക്കാൻ ചിറകുകളാവുമെന്ന് കരുതിയ ഹൈഡറിനോട് ആയിരുന്നു. കരുത്തു കൂടിയ വേലികൾക്കുള്ളിൽ നിന്നപ്പോഴും അവരുടെ പ്രണയം അണപ്പൊട്ടി ഒഴുകി. ഒരുപക്ഷെ അവരുടെ സ്വാതന്ത്ര്യങ്ങൾ ആവാം പ്രണയങ്ങൾ ആയി അവരിൽ തന്നെ നിഷിപ്തമായത്. കണ്ണുകൾ കൊണ്ട് കാട്ടി കൊടുത്തതും തിരിച്ചറിഞ്ഞതും തമ്മിൽ ഒളിപ്പിക്കാൻ നോക്കുന്ന സ്വാതന്ത്ര്യം കൊതിക്കുന്ന ഈ ഉൾരൂപങ്ങൾ ആവാം. അവർക്കായ് വാതിലുകൾ തുറക്കപ്പെടുന്നില്ല, ചങ്ങലകൾ ഭേദിക്കപ്പെടുന്നുമില്ല, എങ്കിലും തമ്മിലോഴുകിയ ഈ പ്രണയത്തിന്റെ നീർച്ചാലുകൾ ഒരു പാത ശ്രെഷ്ടിച്ചു തുടങ്ങുന്നുണ്ട്. അതിലൂടെ പതിയെ നടന്നു തുടങ്ങിയാൽ മതി, അങ്ങ് അകലെ തിരകൾക്കും സൂര്യനും അകലെ പ്രണയം സ്വാതന്ത്ര്യമായി മാറുന്ന ആകാശം കാണാം.

അവകാശങ്ങൾ നിഷേധിക്കപെടുന്ന രാജ്യത്തിനിന്നും സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം കാണിക്കുക പ്രശംസനിയമാണ്. എന്നാൽ സ്വാതന്ത്ര്യം അറിഞ്ഞു അതിൽ ജനിച്ചു വളർന്നു ജീവിക്കുന്നവർക് പോലും ചിന്തിച്ചു എത്താൻ കഴിയാത്ത തലങ്ങൾ സംസാരിച്ചാലോ. അതാണ് joyland. ഏറ്റവും ബേസിക് ഫോമിൽ ഇത് ഒരു കോംപ്ലിക്കേറ്റഡ് റിലേഷൻഷിപ്പുകളുടെ കഥ പറയുന്ന ഫാമിലി മൂവി ആണ്. പക്ഷെ അതിനും അപ്പുറം പറഞ്ഞു വയ്ക്കുന്ന ഒരുപാട് ശക്തമായ ചിന്തകൾ കൊണ്ട് സമ്പന്നമാണ് joyland. അത് മതത്തിന്റെ കൂച്ചുവിലങ്ങുകൾ മാത്രം അല്ല കാലത്തിനു പോലും മാറ്റാൻ കഴിയാതെ നമ്മക്കുള്ളിൽ അവശേഷിക്കുന്ന ചില മുൻവിധികളെ പോലും ചോദ്യം ചെയുന്നു. ഒരു പാകിസ്ഥാൻ മൂവി തന്നെ ആണോ കാണുന്നത് എന്ന് പലപ്പോഴും biba ഒക്കെ ഉള്ള സീനുകൾ സംശയം ജനിപ്പിച്ചു. എങ്കിലും മനസ്സ് ഒന്ന് എക്സ്ട്രാ ഇടിച്ചതു mumtaz നു വേണ്ടി തന്നെ. ലോക സിനിമ ആസ്വധകർക് മുൻപിൽ കണ്ടന്റ് കൊണ്ടൊരു വിപ്ലവം തന്നെ ആണ് joyland ഉം.