Glass Onion - A Knives Out Mystery

“ഈ അവധിക്കാലം എന്റെ മരണരഹസ്യം കണ്ടു പിടിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു” തങ്ങളുടെ ജീവിതത്തിന്റെ വളരെ സാധാരണയായ ഒരു ദിവസം അവർക്ക് അഞ്ച് പേർക്കും ലഭിച്ച മിസ്റ്ററി ബോക്സിൽ അവർക്കായ് ഉണ്ടായിരുന്ന കുറ്റിപ്പിന്റെ സാരംശം ഇതായിരുന്നു. ബിസിനസ് വിജയത്തിന്റെ കൊടുമുടിയിൽ ഇരിക്കുമ്പോഴും Miles Bron ഇത്തരം ഭ്രാന്തുകൾ വർഷങ്ങളായി തുടരാറുള്ളത് കൊണ്ട് ഇത് അവരിൽ ആരെയും അത്ഭുതപ്പെടുത്തിയില്ല. ഒരാളെ ഒഴിച്, Detective Benolt Blanc. Bron നെ ഒന്ന് നേരിട്ട് കൂടി കണ്ടിട്ടില്ലാത്ത ഡീറ്റെക്റ്റീവ് Benolt നെ സംബന്ധിച്ച് ലോക്ക് ഡൌൺ വിരസതയിൽ അയാളെ തേടി വന്നൊരു കേസ് ആയിരുന്നു ആ ബോക്സ്. ക്ഷണം സ്വീകരിച്ചു Bron ന്റെ സ്വന്തം island ലേക്ക് അയാളും അവർക്കൊപ്പം യാത്ര ആയി. വിത്യസ്തമായ ലക്ഷ്യങ്ങളുമായി ഒൻപതു പേര് പുറം ലോകവുമായി ബന്ധപ്പെടാൻ വളരെ കുറച്ചു മാർഗങ്ങൾ മാത്രം ഉള്ളൊരു island ഇൽ. Glass Onion മിസ്റ്ററി അവിടെ തുടങ്ങുന്നു.

ചില ചിത്രങ്ങൾ കണ്ട് കഴിഞ്ഞു അപ്പോൾ തന്നെ മനസ്സിൽ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട് ഇതിന് എത്രയും വേഗം ഒരു തുടർച്ച ഉണ്ടായിരുന്നു എങ്കിൽ എന്ന്. Knives out എന്ന ചിത്രം കണ്ടവസാനിക്കുമ്പോഴും ഇതേ ഫീൽ തന്നെ ആയിരുന്നു. എന്തായാലും അതികം താമസിക്കാതെ ഒരു sequel അവതരിപ്പിക്കപ്പെടുംമ്പോൾ ആദ്യ ഭാഗത്തെ പോലെ തന്നെ സ്റ്റൈലിഷ് ആണ്, എന്റെർറ്റൈനിങ് ആണ് ത്രില്ലിംഗ് ആണ് Glass onion ഉം. Benolt Blanc എന്ന ഡീറ്റെക്റ്റീവിന്റെ characterisation യാതൊരു കോട്ടവും തട്ടണ്ട് രണ്ടാം ഭാഗത്തിലും കീപ് ചെയുന്നുണ്ട്. ഫസ്റ്റ് പാർട്ട് പോലൊരു Aesthetic ലൊക്കേഷനിൽ അല്ല ഈ കഥ നടക്കുന്നത് എങ്കിലും ക്യാരക്ടർസ് ഒക്കെ ഭംഗി ഉള്ളവ തന്നെ, Mysterious ഉം. സിനിമയുടെ എൻഡിങ്ങിളെക്കാൾ ത്രില്ലിംഗ് portion സെക്കന്റ് ഹാഫിൽ വരുന്ന ഒരു പ്ലോട്ട് റീവീൽ ആണ്. അതുകൊണ്ട് തന്നെ എൻഡിങ്ങിൽ മാത്രം ഒരു അത്ഭുതം അല്ല Glass onion. ഫസ്റ്റ് പാർട്ടിനു ഒരു പടി താഴെ നിറുത്തുമ്പോഴും കൊതിച്ചിരുന്നു കിട്ടുന്ന ഇത്തരം ഇൻവെസ്റ്റിഗഷൻ ത്രില്ലെർസ് പ്രതീക്ഷകൾക് ഒപ്പം നിൽക്കുന്നത് തന്നെ ഏറെ satisfying ആയൊരു കാര്യമാണ്. ഗ്രേറ്റസ്റ്റ് detective എന്ന ലേബൽ ഉറപ്പിക്കാൻ ഇനിയും ഞെട്ടിക്കുന്ന ഇതിലും വലിയൊരു കഥയുമായി Benolt Blanc തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ..