Girl in the Picture
year : 2022 ജീവിതം പലപ്പോഴും സ്വയം മനസിലാക്കാനായി, സ്വന്തം അസ്തിത്വം തേടിയുള്ള യാത്രകൾ ആണെന്ന് പലപ്പോഴും ചിന്തകൾ തോന്നിക്കാറുണ്ട്. എന്നാൽ അവളെ തേടിയുള്ള യാത്രകൾ അവളുടെ മരണശേഷമാണ് ആരംഭിക്കുന്നത്. Oklahoma യുടെ തെരുവിൽ ചോരവാർന്നു അവളെ കണ്ടെത്തുമ്പോൾ ചീറി പായുന്ന വണ്ടികൾ എടുത്ത ജീവൻ എന്നതിലുപരി യാതൊരു ആസ്വഭാവികതയും ഉണ്ടായിരുന്നില്ല. എന്നാൽ അവളുടെ മകനെ തേടിയുള്ള അന്വഷണം ആരംഭിക്കുമ്പോൾ ആ പോലീസ് ഫോഴ്സ് പോലും കരുതിയില്ല, സാക്ഷ്യമാവാൻ പോകുന്നത് അസ്ഥികളെ പോലും മരവിപ്പിക്കുന്ന ആഘാതങ്ങൾ കിടന്ന് പോയൊരു ജീവിതത്തേക്ക് കൂടി ആണ് ആ യാത്ര എന്ന്. അവിശ്വസനീയമായ ആ ജീവിതത്തിന്റെ പുകമറകൾ ഇവിടെ മാഞ്ഞു തുടങ്ങുന്നു.
ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്ന തിരിച്ചറിവാണ് പലപ്പോഴും ഈ documentary യെക്കാൾ വേട്ടയാടുന്നത്.
PS-1
പൊന്നിനദിയുടെ തീരങ്ങളിൽ തട്ടി തിരികെ പോകുന്ന ഓളങ്ങളിലേക്ക് ഒന്ന് കാതോർത്താൽ സെന്തമിഴിൽ പാടി തീർത്തൊരു സംഗീതം കേൾക്കാം. പാണനു പകരം ആ ഓളങ്ങൾ പാടിയ ചോളരുടെ ചരിതം. അധികാരത്തിന്റെ ലഹരി കൊടുത്ത മത്തിൽ ആടി തിമിർത്തവർ, ചോരക്കൊണ്ട് ചോളസാമ്രാജ്യത്തിന്റെ അതിരുകൾ വരച്ചവർ, ജീവൻ കൊടുത്തവർ, ജീവൻ എടുത്തവർ അങ്ങനെ അമർത്യരായവരുടെ ജീവനുകൾ കൊണ്ട് ആഴ്നിറങ്ങിയെങ്കിലും തലയറ്റു വീണ ഒരു സാമ്രാജ്യത്തിന്റ എഴുത്തപ്പെട്ട കാവ്യം. പിടിച്ചെടുത്ത നാട്ടുരാജ്യങ്ങളോ അരിഞ്ഞു വീഴ്ത്തിയ ശത്രുവിന്റെ ശിരസുകളോ പറഞ്ഞു പഴക്കം തേടുന്ന കഥകൾ അല്ല, പ്രണയവും ചതിയും അധികാരദാഹവും ഇഴച്ചേർന്നു ഒഴുകുമ്പോൾ ജീവൻ വയ്ക്കുന്ന, യുദ്ധത്തേക്കാൾ വലിയ സംഘർഷങ്ങളുമായി തന്നിലേക്ക് ചുരുങ്ങുന്ന കുറച്ചു മനുഷ്യരുടെ കഥയാണിത്.
The Covenant
മരിച്ചിട്ടില്ല,, പക്ഷെ പാതി തുറന്ന കണ്ണിൽകൂടി അവനു മരണത്തെയും അഹമദിനെയും ഒരുമിച്ചു കാണാം. കണ്ണുകളും പതിയെ മരണം കൊതിച്ചു തുടങ്ങിയിരിക്കുന്നു. ആരാണവൻ, മിലിറ്ററി ക്യാമ്പിൽ ഒരു translator ന്റെ ആവശ്യം ഒന്നുകൊണ്ടു മാത്രം കൂടെ കൂട്ടിയവൻ. അഹമ്മദിനെ കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നില്ല ജോൺ. പക്ഷെ ഇപ്പോൾ തന്റെ ജീവനും പേറി അവൻ നടക്കുകയാണ്, തിരിച്ചു എത്തിക്കും എന്നൊരു വാക്കിനു വേണ്ടി മാത്രം. മരണത്തിൽ നിന്ന് പോലും തന്നെ പറിച്ചെടുക്കാൻ അവന്റെ കരങ്ങൾക് കരുതുണ്ട് എന്ന് തോന്നി ജോണിനു പലപ്പോഴും. ദാഹവും വിശപ്പും അഹമ്മദിന്റെ കാലുകളെ ഇടറിക്കുന്നുണ്ട്, ചുമലിൽ താങ്ങിയ ഭാരവും കഠിനമായ വെയിലും അവനെ തളർത്തി കളയുന്നുണ്ട്. പക്ഷെ അയാൾ മുന്നിലേക്ക് ആയുകയാണ്, ബാക്കി ആയ അവസാന ശ്വാസവും എടുത്ത്.
Three Thousand Years of Longing
കുപ്പി തുറക്കുന്നു, ഭൂതം വരുന്നു, മൂന്ന് ആഗ്രഹങ്ങൾ സാധിച്ചു തരുന്നു. ആയിരത്തൊന്നു രാവുകളിൽ പറഞ്ഞ ഈ അറേബ്യൻ കഥയ്ക്ക് നൂറ്റാണ്ടുകളുടെ ഓർമ്മകൾ പറയാനുണ്ടാവും. കുപ്പി പിന്നെയും തുറക്കപ്പെട്ടു, ഭൂതം പിന്നെയും വന്നു ആഗ്രഹങ്ങൾ സഭലമാക്കി കൊടുത്തു, കാലം മാത്രം പതിഞ്ഞ താളത്തിൽ മുന്നോട്ട് നീങ്ങി. ആന്ധ്യമില്ലാത്ത കഥകൾക് വിരസതകൾ ജടയായി ബാധിക്കും. അങ്ങനെ കാലചക്രം കറുങ്ങി മോഹങ്ങൾക് മുകളിൽ ചിന്തകളെ കൊണ്ട് നിറുത്തുന്ന ആധുനികമനുഷ്യന്റെ സമയമെത്തി. ഇത്തവണ ആ അവസരം കിട്ടിയത് Alithea ക്കാണ്. പക്ഷെ അത്രയും നാൾ സമ്മാനിച്ച ജീവിത യാത്ര അവളിൽ നിന്നും കട്ടെടുത്ത ഒരു കാര്യം ഉണ്ടായിരുന്നു, മനസ്സ് ഏറ്റവും ആഗ്രഹിക്കുന്ന മോഹങ്ങൾ. ഇത്തവണ കുപ്പിയും ഭൂതവും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനെത്തിയത് ആഗ്രഹങ്ങളെ ജീവിച്ചു തീർത്ത അവളുടെ കൈകളിൽ ആണ്.