Dungeons & Dragons - Honour Among Thieves

“എനിക്ക് ഒരേ ഒരു ആഗ്രഹമേ ഒള്ളു, എന്റെ മകളിലേക്ക് എത്തണം” “അത് മാത്രേ ഉള്ളോ” " പിന്നെ പോകുന്ന വഴിക്ക് കുറച്ചു എന്തെങ്കിലും പൈസ കിട്ടിയാൽ അത് പാവപെട്ടവർക് വീതിച്ചു കൊടുക്കണം" എന്ത് നല്ല മനുഷ്യൻ, അല്ലേ. Darvis അങ്ങനാണ്, കക്കുന്നതിനു വരെ പുള്ളി സ്വന്തമായ ചില ന്യായങ്ങൾ കണ്ട് പിടിക്കും. പിന്നെ പറയുന്ന കള്ളങ്ങൾ സ്വയം വിശ്വസിക്കുന്നു എന്നത് കൊണ്ട് കുറ്റബോധം എന്നൊരു ഭാരം വേണ്ടേ വേണ്ട. അങ്ങനെ പുള്ളി കണ്ട് പിടിച്ച കള്ളങ്ങളും അത് വിശ്വസിച്ച കുറച്ചു ആളുകളെയും ചേർത്ത് ഒരു മോഷണം നടത്തിയതിന്റെ വകയിൽ കിട്ടിയ തടവ് ശിക്ഷ കഴിഞ്ഞു ആള് പുറത്ത് ഇറങ്ങിയതേ ഒള്ളു. ചുമ്മാതല്ല, പുറത്ത് പറന്നിറങ്ങി എന്ന് വേണം പറയാൻ. പോയപ്പോ ബാക്കി വച്ച കളവുമുതലും സ്വന്തം മോളെയും തേടി പോയ അയാളെ കാത്തു പക്ഷെ മറ്റൊരു ചതി പതുങ്ങി ഇരിപ്പുണ്ടായിരുന്നു. അങ്ങനെ ആ യാത്ര ആരംഭിക്കുകയാണ്, പൊടിതട്ടി എടുത്ത പഴയതും പുതിയതുമായ കുറച്ചു ടീം മെമ്പേഴ്സിനെയും ചേർത്ത് ആ ചതിക്കൊരു മറുപടിയും തേടി…

ഏറെ പഴകമുള്ള കഥകൾ ചില കാർനോന്മാർ പറയുമ്പോൾ നമ്മൾ കേട്ടിരുന്നു പോകാറുണ്ട്. കഥയ്ക്കൊപ്പം പറയുന്ന ശൈലിയും അതിനെ വല്ലാണ്ട് സ്വാധീനിക്കുന്നുണ്ട് എന്നതുകൊണ്ടാണ് അത്. Dungeons and Dragons ഉം നമ്മൾ കേൾക്കാത്ത അറിയാത്ത കഥ ഒന്നുമല്ല, പക്ഷെ അതിന്റെ ഈ ചിത്രത്തിലെ ട്രീറ്റ്മെന്റ് ആണ് ഏറെ ആസ്വദകരമാക്കി മാറ്റുന്നത്. പുതിയത് ഒന്നുമല്ല എങ്കിലും ഒരു ഫ്രഷ്‌നെസ്സ് തോന്നുന്ന ആഖ്യാനം ആണ് ചിത്രത്തിന്റേത്. ഫുൾ ഒരു എന്റർടൈൻമെന്റ് മൂഡിൽ വളരെ interesting കഥാപാത്രങ്ങളുമായി ഒരു adventure journey ആയി മുന്നോട്ട് നീങ്ങുന്ന സിനിമ. ചിരി ഉണർത്തുന്ന കോമെഡിക്കളും ത്രില്ലിംഗ് ആയ fight സീനുകളും ചെറിയ ചില surprise കളും ഒക്കെ ആയൊരു കംപ്ലയിന്റ് package. ഏത് പ്രായത്തിലും ഉള്ളവർക്കു ആസ്വദിക്കാൻ പാകത്തിന് മികച്ചൊരു മേക്കിങ് ആയതുകൊണ്ട് ഈ അവധികാലത് ഫാമിലിയായി ആസ്വദിക്കാൻ ഒരു മികച്ച റൈഡ് ആണ് Dungeons and Dragons : Honour Among Thieves.