
ഇരുട്ടിന്റെ ഏറ്റവും വീര്യം കൂടിയ 1920 കളിൽ gotham തന്റെ പ്രതാപത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ചോരയിൽ മുങ്ങി ജീവനറ്റ ജഡങ്ങൾ ഒക്കെ ഏറ്റവും കുറവ് ജിജ്ഞാസ ഉണ്ടാകുന്ന കാഴ്ചകൾ ആയിരുന്നു ആ രാത്രികളിൽ. ചുറ്റിനും കൂടിയ ഇരുട്ടിനെ ശ്വാസത്തേക്കാൾ നന്നായി അറിയാവുന്ന അയാൾക് പോലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ. ബ്രൂസ് അതിനു പുറകെ ആണ്. അയാളുടെ ഉള്ളിൽ ആ കറുത്ത വേഷധാരി മന്ത്രിക്കുന്നുണ്ട്, gotham കൂടുതൽ ഇരുട്ട് പുൽക്കാൻ തയാറാവുന്നതിനെ കുറിച്ച്, വെളിച്ചം ഏൽക്കാത്ത പകലുകൾ ആ നഗരത്തിനായി കാത്തിരിക്കുന്നതിനെ കുറിച്. ചോദ്യങ്ങൾ ഒരുപാട് അയാളുടെ മുന്നിൽ അവശേഷിച്ചപോൾ എപ്പോഴും പോലെ ഉത്തരങ്ങൾ തേടി ആ ഇരുട്ടിലേക്ക് ഇറങ്ങിയതാണ് അയാൾ, തന്റെ മുന്നിൽ പടർന്നു നിൽക്കുന്നത് സകലത്തിനെയും ശൂന്യമാകുന്ന ഇരുട്ടാണ് എന്ന് അറിഞ്ഞിട്ടും.

ക്യാരക്റ്ററിനെ ഗ്രൗണ്ടഡ് ആകുന്നതിന്റെ ഭാഗമായി പലപ്പോഴും batman കഥകളിൽ നിന്നും ഈ ഇടയ്ക്കായി Pure ഫാന്റസി elements അകറ്റി നിരുത്തപ്പെടാറുണ്ട്. ആ ഒരു ഗ്യാപ് ഫിൽ ചെയാനെന്നത് പോലെ ആണ് The Doom That Came to Gotham. കോമിക്സിനോട് എത്രത്തോളം നീതി പുലർത്തി എന്നറിയില്ല എങ്കിലും ഒരു അനിമേഷൻ മൂവി എന്ന നിലയിൽ ഈ സിനിമ മികച്ച അനുഭവം തന്നെ ആണ്. Sherlock സീരിസിൽ ഇടയ്ക്ക് വന്നൊരു സ്പെഷ്യൽ എപ്പിസോഡ് ആയ the abominable bride ഒക്കെ ഓർമപ്പെടുത്തും പോലെ ആണ് ഇത്തരം batman Batman ചിത്രങ്ങൾ. ക്യാരക്റ്ററിനെ തന്നെ എത്ര ഫ്രീഡം എടുത്തു flexible ആയി ആണ് യൂസ് ചെയ്തിരിക്കുന്നത്. അത് തന്നെ ഒരു ഫ്രഷ്‌നെസ്സ് ആണ്. Elseworld സ്റ്റോറി ആയത് കൊണ്ട് തന്നെ നമ്മക്കറിയാവുന്ന DC ക്യാരക്ടർസിനെ മറ്റൊരു രീതിയിൽ പ്രേസേന്റ് ചെയ്തിരിക്കയാണ് സിനിമ. കഥപരമായും ആ ഒരു ഫ്രീഡം യൂസ് ചെയ്തു ഒരു പ്രോപ്പർ ഹൊറർ ഫാന്റസി ടോൺ ആണ് സിനിമയ്ക്ക്. Gotham by Gaslight ന്റെ തുടർച്ച ഒക്കെ പോലെ ആണ് അനുഭവപ്പെടുന്നത് എങ്കിലും രണ്ടു സിനിമകളും തമ്മിൽ ബന്ധം ഒന്നുമില്ല. ഇപ്പോഴും വിശ്വാസം നഷ്ടപെടാത്ത DC അനിമറ്റഡ് മൂവീസിലെ ഏറ്റവും പുതിയതായ് വന്ന ഈ ചിത്രവും മികച്ച ആസ്വധന അനുഭവം ആണ് സമ്മാനിക്കുന്നത്.