Banshees of Inisherin

വിരസൻ. Padraic ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി പിറുപിറുത്തു. Ireland ന്റെ തീരപ്രദ്ദേശം ആയ ആ കൊച്ചു ഗ്രാമത്തിന് പറയാൻ പോന്ന കഥകൾ ഒന്നുമില്ല. ഒന്ന് നെടുകെ നടന്നാൽ കണ്ടു തീരാവുന്ന മുഷിപ്പ് ബാധിച്ച ജീവിതങ്ങൾ. അവിടുത്തെ അന്തിചർച്ചകളിൽ അപ്രതീക്ഷിതമായി കിടന്ന് വന്നതാണ് Padraic ന്റെയും Colm ന്റെയും കഥ. പെട്ടെന്നൊരു നേരം വെളുത്തപ്പോൾ Padraic നെ മടുത്തു തുടങ്ങിയ colm ന്റെ സൗഹൃദത്തിന്റെ കഥ. ഒറ്റക്കായ ജീവിതത്തിൽ വീണ്ടും വീണ്ടും ഒറ്റപെട്ടു പോകുമ്പോൾ ആ ധ്വീപും Padraic കും എല്ലാം ഒന്നാണ്. ചില മനുഷ്യർ അങ്ങനാണ്. ചുറ്റുമുള്ളവരും കാലവും ഒക്കെ മാറി തിരിയുമ്പോഴും മാറ്റങ്ങൾ ഒന്നുമില്ലാതെ ആ പഴയ ജീവിതത്തിന്റെ ചിത്തൽപുറ്റിൽ അഭയം കണ്ടെത്തുന്നവർ. വിരസത കൂനകൂട്ടിയ ജീവിതം കൊണ്ട് വിചിത്രമാകപ്പെട്ട ചില മനുഷ്യരുടെ കഥ. Inisherin ൽ അലയുന്ന ആത്മാവിന് പറയാനുള്ളത് അതാണ്.

ഇമോഷൻസ് കൊണ്ട് മനസ്സ് നിറഞ്ഞു തുളുമ്പിപോകുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. Banshees of Inisherin ഒരുക്കിയിരിക്കുന്നത് അത്തരം ഒരുപാട് ഇമോഷൻസിന്റെ കുത്തൊഴുക്കിലൂടെ ആണ്. ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന ഓരു ഏകാന്തത ഉണ്ട് Inisherin. കുറഞ്ഞ സമയം കൊണ്ട് ആ ഗ്രാമത്തിലെ ഒരാളായി പ്രേക്ഷകനെയും മാറ്റാൻ ഉള്ള കരുതുണ്ട് ഈ സിനിമക്ക്. അവിടെ വീശി അടിക്കുന്ന കാറ്റിനും ആർത്തിരമ്പി തീരത്തടിയുന്ന തിരമാലകൾക്കും പോലും ഇമോഷൻസിന്റെ വല്ലാത്തൊരു ഓവർ weight ഉണ്ട്. അവിടെ misfit ആവുന്ന ഒരു കഥാപാത്രങ്ങളോ എന്തിനേറെ ഒരു വളർത്തുമൃഗമോ പോലുമില്ല ഈ ചിത്രത്തിൽ. വൈകുന്നേരങ്ങളിൽ ആ ബാറിന്റെ ഓരത്തു ഇട്ടിരിക്കുന്ന തടിബെഞ്ചിലിരുന്നു കൂട്ടുകാരനോട് കഥകൾ പറയുന്ന, ആ മണ്ടൻ കഥകളും പേറി രാത്രിയിൽ ചെറിയ ചിരിയോടെ ഉറങ്ങുന്ന Padraic ന്റെ ചിത്രം സിനിമയിൽ ഇല്ലാതെ സങ്കല്പതിന് വീട്ടിരിക്കുന്നവ ആയതു കൊണ്ടാവണം അത്രയേറെ comfort ചെയുന്ന ഒരു ഇമേജ് ഈ അടുത്തെങ്ങും അനുഭവിച്ചിട്ടില്ല. വളരെ കുഞ്ഞൊരു കഥയിൽ വളരെ വിരസരായ മനുഷ്യരുടെ ജീവിതം കാണിക്കുമ്പോഴും Banshees Of Inisherin ഈ ഇടയ്ക്ക് ലഭിച്ചതിൽ ഏറ്റവും മികവുറ്റ സിനിമാറ്റിക് എക്സ്പീരിയൻസുകളിൽ ഒന്നായ് മാറുന്നുണ്ട്. സിനിമക്ക് ആ സൗന്ദര്യം സമ്മാനിക്കുന്നത് ഓരോ ഫ്രെമിൽ പോലും കവിഞ്ഞു നിൽക്കുന്ന, മനസ്സിൽ ഒന്ന് ഈറൻ ഏല്പിച്ചു പോകുന്ന ആ ഇമോഷൻസ് കൊണ്ടാണ്. ❤