Babylon

1900’s ന്റെ തുടക്കത്തോടെ ഹോളിവുഡ് അതിന്റെ ഏറ്റവും ഭ്രാന്തമായ ഘട്ടങ്ങളിലൂടെ ഉള്ള യാത്ര തുടങ്ങിയിരുന്നു. സിനിമക്കുള്ളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അതിനുപുറത്തൊരു കലാപഭൂമി സൃഷ്ടിക്കാൻ പോലും മടിയില്ലാത്ത crew തമ്മിൽ തമ്മിൽ പുതിയ കണ്ടുപിടുത്തങ്ങൾക്കായി പൊരുതി. ഇതിനെല്ലാം ഊർജമായി ഒഴുകിയത് ലഹരി ആയിരുന്നു, മത്തു പിടിപ്പിക്കുന്ന, ചിന്തകളെ തളർത്തുന്ന ലഹരി. അതിൽ അവർ നൃത്തം വച്ചു, ഒന്നര മണിക്കൂർ ഫിലിം റോളിന് വേണ്ടി ജീവനും ജീവിതവും വരെ പൊലിയാൻ പാകത്തിന് അവരെ പരുവപ്പെടുത്തി. ഹോളിവുഡ് ഇങ്ങനെ ഭ്രാന്തിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ആണ് അടുത്ത സിനിമ വിപ്ലവം പോട്ടി പുറപ്പെടുന്നത്, സംസാരിക്കുന്ന ചിത്രങ്ങൾ. മ്യൂസിക്കിനൊപ്പം എഴുതി കാണിച്ച സംസാരങ്ങൾക്കു പകരം വാ തുറന്നു വിളിച്ചു പറയാനുള്ള പുതിയ യുഗം. പഴയ ഉപകരണങ്ങൾക്ക് വേണ്ടി അവർ കാത്തുനിന്നില്ല. ഒരിക്കൽ നിശബ്ദമായി സിനിമ ഹാളുകളിൽ നിറഞ്ഞ മുഖങ്ങൾ പതിയെ വെളിച്ചം ഭയന്ന്, ശബ്ദം ഭയന്ന് ഏതോ മൂലകളിലേക്ക് ഒളിച്ചോടി. Babylon പറയുന്നത് ചരിത്രം ആണ്, യുഗങ്ങൾക്കു മുൻപ് സിനിമയേ സ്നേഹിച്ച, വഴിയൊരുകി ഓർമ്മകൾക് പോലും ബാക്കി നൽകാതെ മരിച്ചു പോയ ചരിത്രം.

ഹോളിവുഡ് ചരിത്രത്തിന്റെ നേർകാഴ്ച്ച അല്ല Babylon. പക്ഷെ കാണുന്ന കഥാപാത്രങ്ങളിലും നടക്കുന്ന സംഭവങ്ങളിലും പലരുടെയും നിഴലുകൾ അതിശക്തമായി പതിഞ്ഞിട്ടുണ്ട്. സംവിധായകന്റെ ഫ്രീഡത്തിനൊപ്പം ക്ലിയർ ആയ അങ്ങനെ കുറച്ചേറേ implications ഈ കഥാപാത്രങ്ങളിൽ കാണാം. ആ കാലഘടത്തിന്റെ ഭ്രാന്തമായൊരു വശത്തിനൊപ്പം 1900 കളിൽ ഹോളിവുഡിൽ ഉണ്ടായിട്ടുള്ള സിനിമയോടുള്ള അഭിനിവേശവും Babylon ന്റെ മെയിൻ പോയിന്റ് ആക്കുന്നുണ്ട് ക്രീയേറ്റർ. ഫുൾ ഒരു എന്റർടൈൻമെന്റ് മൂഡിൽ പോകുമ്പോഴും ഇമോഷണൽ ഡെപ്ത് നന്നായി തന്നെ കീപ് ചെയുന്നുണ്ട് എന്നത് ചിത്രത്തിന്റെ എൻഡിങ് തെളിയിക്കും. വളരെ വലിയ ക്യാൻവാസിൽ യാതൊരു കുറവുകളും ഇല്ലാത്തൊരു മേക്കിങ് ആണ് Babylon ന്റേതു. ഭ്രാന്തമായ ഹോളിവുഡ് അടയാളപ്പെടുത്തുന്ന ചിത്രവും അതിനൊപ്പം chaotic ആവണമല്ലോ. ആ കാര്യത്തിലും സിനിമ വിജയം കണ്ടെത്തുന്നുണ്ട്. Babylon ഒരു കഥാപാത്രം തന്നെ സംസാരിക്കുന്നത് ഒരുപാട് ജീവിതങ്ങളുടെ കഥയാണ്, സിനിമയ്ക് വേണ്ടി ജീവിച്ചു സിനിമ തന്നെ കൊന്ന ഒരുപാട് പേരുടെ കഥ.