Amsterdam

Amsterdam നോളം സൗന്ദര്യം നെത്തർലൻഡ്സിൽ ഒന്നിനുമില്ല, ആർക്കുമില്ല. ഒരിക്കൽ കണ്ടറിഞ്ഞാൽ ഓർമ്മകൾക് പോലും അവിടുത്തെ രാത്രിയിൽ തെളിയുന്ന തെരുവ് വിളക്കുകൾ സമ്മാനിക്കുന്ന പ്രകാശത്തിന്റെ നിറമാവും. അവരുടെ സൗഹൃദം വളർന്നതും ആ തെരുവിൽ ആണ്. കലകൾക്കും അടുപ്പങ്ങൾക്കും വേരിറങ്ങാൻ പാകപ്പെട്ട മണ്ണായത് കൊണ്ടാവണം കുറഞ്ഞ കാലയളവിൽ അവർ മൂവരും ഉറ്റ സുഹൃത്തുക്കൾ ആയി. പക്ഷെ കാലം അവർക്ക് തയാറാക്കിയത് വെവ്വേറെ പാതകൾ ആയിരുന്നു. അങ്ങനെ വർഷങ്ങൾ കിടന്നുപോയി. മറ്റൊരു ശിശിരം അവർക്കായ് ഒരിക്കൽ കൂടെ അവിടെ ഒരുങ്ങി. മൂവരും തിരികെ Amsterdam ഇൽ എത്തി എങ്കിലും അവരുടെ ലക്ഷ്യങ്ങൾ മറ്റൊന്നായിരുന്നു. അതിലേക്കുള്ള യാത്രയാണ് ഈ ചിത്രം.

ആള് കൂടിയാൽ പാമ്പ് ചാവില്ല എന്ന് കാർന്നോന്മാർ പറഞ്ഞിരുന്നൊരു ചൊല്ലുണ്ട്. ഹോളിവുഡിൽ ഏറെ പ്രശസ്തരായവർ ഒന്നിക്കുമ്പോൾ പലപ്പോഴും എനിക്ക് ഈ ചൊല്ല് ഓർമ വരാറുണ്ട്. Amsterdam ഉം ആത് തെറ്റിക്കുന്നില്ല. അല്പം നർമം ചാലിച്ചൊരു ശരാശരിയിൽ താഴെ നിൽക്കുന്നൊരു ത്രില്ലെർ കഥയിൽ വേഷം ഇടാനെത്തുന്നത് Christian Bale, De Niro, Margot Robbie തുടങ്ങിയ പ്രഹത്ഭരായ കലാകാരന്മാരും. എപ്പോഴും പോലെ തന്നെ റിസൾട്ട് ഒരു disaster ഇൽ ആണ് കലാശിച്ചത്. ഒരു ഇമോഷണൽ attachment തോന്നുന്ന ക്യാരക്ടറോ അല്പം എങ്കിലും exict ചെയിക്കുന്ന കഥയോ ഇല്ലാതെ എന്തിനേറെ Amsterdam ന്റെ ഭംഗി ഉള്ളൊരു ഷോട്ട് പോലും ഇല്ലാതെ ഇത്തരം ഒരു ചിത്രം തയാറാക്കിയതിൽ സംവിധായകനെ സമ്മതിച്ചു കൊടുത്തേ മതിയാവൂ. ക്രിസ്ത്യൻ bale ന്റെ പ്രകടനം ഒന്ന് കൊണ്ട് മാത്രം ആണ് സിനിമ കണ്ടിരിക്കാൻ എങ്കിലും കഴിഞ്ഞത്. ഈ ടൈറ്റിലും കാസ്റ്റും തന്ന പ്രതീക്ഷക്ക് വേണ്ടി മാത്രം കണ്ടവസാനിപ്പിച്ച ഒരു ചിത്രം.