Air

ഓരോ മഴയും മഞ്ഞും മാറി വരുന്നപോലെ ലോകത്ത് ചർച്ചയാവുന്ന സ്പോർട്സിലും മാറ്റങ്ങൾ വന്നുകൊണ്ടേ ഇരുന്നു. 80 കളുടെ തുടക്കത്തിൽ അങ്ങനൊരു കൊടുംകാറ്റ് ലോകത്തു വീശി തുടങ്ങിയിരുന്നു. Basketball ചർച്ചകൾ ചൂട് പിടിക്കുന്നത്തോടെ കളിക്കാർക്കൊപ്പം വ്യവസായികളും basketball കോർട്ടുകൾ പൊതിഞ്ഞു. കൂട്ടത്തിലെ കുഞ്ഞന്മാർ ആയിരുന്നു Nike. ഫില്ലിന്റെ കീഴിൽ കമ്പനി തഴച്ചു വളർന്നു എങ്കിലും സോണിക്ക് കൊടുത്ത basketball ഡിപ്പാർട്മെന്റ് ഒരു തുടക്കകാർ ആയിരുന്നു. പക്ഷെ അവർ കണ്ട സ്വപ്നങ്ങളോ, വാനത്തോളം ഉയരെയും. ചെറിയ ബഡ്ജറ്റിൽ ഒരുപാട് താരങ്ങളെ അവർ പരിഗണിച്ചു എങ്കിലും ഒന്നും സോണിയെ തൃപ്തിപെടുത്തിയില്ല. അവന്റെ കണ്ണ് ഉടക്കിയത് ആറടി ആറിഞ്ചു പൊക്കമായി കളിക്കളത്തിൽ ആവേശമായി പടരാൻ തുടങ്ങിയ മറ്റൊരു താരം ആയിരുന്നു, Basketball ഗെയിംനൊപ്പം ചരിത്രം പങ്കിട്ട ഒരു ലെജൻഡ്.

യഥാർത്ഥസംഭവങ്ങൾക് ഒരു കഥയുടെ രൂപം വക്കുമ്പോൾ പലപ്പോഴും ഒരു inspiring ട്രാകിലേക്ക് ആണ് നീങ്ങാറുള്ളത്. Air മൂവി ആ ട്രാക്കിൽ ഓടി തന്റെ കഴിവ് തെളിയിച്ച ചിത്രമാണ്. ഈ കഥ ഒരുപക്ഷെ അറിയാത്തവർ വിരളമായിരിക്കും. വലിയ സംഭവങ്ങൾ ഒന്നുമല്ല ഇതുവൃതം എങ്കിലും basketball ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ളൊരു കഥയാണ് Air പറയുന്നത്. തുടക്കം മുതൽക്കേ ത്രില്ലിംഗ് ആയൊരു ഫ്ലോ കണ്ടെത്തുന്നുണ്ട് ഈ സിനിമ. ചിത്രത്തിന്റെ അവസാനം വരെ അത് കീപ് ചെയ്യുന്നുമുണ്ട്. രണ്ട് മണിക്കൂർ അടുത്ത് ഒരൊറ്റ ഇൻസിഡന്റ് ചുറ്റിപറ്റി പോകുമ്പോഴും തെല്ലും മുഷിപ്പ് ഉണ്ടാകുനില്ല Air. പല ഇമോഷൻസും ഉപയോഗപ്പെടുത്തുമ്പോഴും ഒട്ടും ഒരു നെഗറ്റിവ് വൈബ് സിനിമയിൽ നിന്ന് കിട്ടുന്നില്ല. ക്യാരക്ടർസ് അത്തരത്തിൽ ആണ് ചിത്രത്തിൽ ബിൽഡ് ചെയ്തിരിക്കുന്നത്. ത്രില്ലിംഗ് ആയൊരു corporate സ്റ്റോറിയാണ് ആഗ്രഹിക്കുന്നത് എങ്കിൽ Air കംപ്ലീറ്റ് satisfaction സമ്മാനിക്കും.