Teenage Mutant Ninja Turtles - Mutant Mayhem

ഈ അഴുക്ച്ചാലിനു മുകളിൽ ലോകം എന്താവും? അ ലോകത്തിന്റെ സ്വപ്‌നങ്ങൾ, ലക്ഷ്യങ്ങൾ ജീവിതരീതികൾ സന്തോഷങ്ങൾ സങ്കടങ്ങൾ, അത് ആഘോഷിക്കുന്ന നിമിഷങ്ങൾ അങ്ങനെ ആ നാല് പേരും സ്വപ്നം കണ്ടത് കൈ എത്തി പിടിക്കുന്നതിനും മുകളിലുള്ള മായലോകത്തിനെ ആണ്. Splinter അറിഞ്ഞതാണ് ആ ലോകത്തെ ഒരിക്കൽ, ഭയത്തിന്റ ആകാംഷയുടെ കണ്ണുകളിൽ വെറുപ്പിന്റെ നിഴലുകൾ വീഴുന്നത് അയാൾ അനുഭവിച്ചറിഞ്ഞതാണ്. അതുകൊണ്ട് തന്നെ തന്റെ മക്കൾക്കു ആ ഇരുൾ മുറിയിൽ അയാള് മറ്റൊരു ലോകം ശ്രെഷ്ടിച്ചു കൊടുത്തു. വെറുപ്പിന്റെ പൊള്ളൽ ഏശാതെ അയാളിലെ നന്മകൾ അവരിലേക്ക് പകർന്നു കൊടുത്തു. പക്ഷെ കാലങ്ങൾ കഴിയുംതോറും അവരുടെ ഉള്ളിലെ ആഗ്രഹങ്ങൾ വളർന്നുകൊണ്ടേ ഇരുന്നു. ബാല്യം അങ്ങനാണ്, വിലക്കപ്പെട്ടതിനെ നോക്കി ആ ദിശയിലെക്കെ വളരു. അങ്ങനെ അവരുടെ ആഗ്രത്തിന്റെ വാതിൽ ഒരിക്കൽ അവർക്ക് തുറന്നു കിട്ടുന്നു.

അനിമേഷൻ ലൈവ് ആക്ഷൻ അങ്ങനെ പല പല രൂപ ഭേദങ്ങളിൽ സുപരിചിതർ ആണ് നമ്മുക്ക് ഈ കഥാപാത്രങ്ങൾ. ഇത്തവണ ഒരു ആക്ഷൻ ട്രീറ്റ്മെന്റ് എന്നതിലുപരി അവരുടെ ടീനേജ് സൈഡ് explore ചെയാൻ ശ്രമിക്കുകയാണ് ഈ ചിത്രം. അനിമേഷൻ സ്റ്റൈൽ ആണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണിയത. സ്ഥിരം ശൈലി മാറ്റി ഇത്തരം പരീക്ഷണങ്ങൾ വരുന്നത് തന്നെ ഒരു ഫ്രഷ് ഫീൽ ആണ്. വലിയ നിർവചനീയമായ കഥ ഒന്നുമല്ല എങ്കിലും ഒരു സോൾ ഉള്ള ചിത്രം തന്നെ ആണ് Teenage Mutant Ninja Turtles: Mutant Mayhem. വില്ലനിൽ പോലും പറയാതെ പറയുന്നൊരു കഥ സൂക്ഷിക്കുന്നുണ്ട്. പിന്നെ teenage mutants ന്റെ കഥ പറയുന്ന ചിത്രം style over substance തന്നെ. ചില ക്യാരക്ടർസ് എൻട്രി തന്നെ ഒരു ബ്ലാസ്റ്റ് ആണ്. കൊള്ളാവുന്ന എക്സ്പീരിയൻസ് തരുന്നൊരു അനിമേഷൻ മൂവി എന്ന പ്രതീക്ഷയിൽ സമീപിച്ചാൽ Teenage Mutant Ninja Turtles: Mutant Mayhem തൃപ്തിപെടുത്തും