Animation

My First Post

Nimona

മോൺസ്റ്റർ, അവൾക്കു നേരെ എടുത്തു നീട്ടിയ വാളിൽ നിന്നും മൂർച്ച കൊണ്ടവളുടെ ഹൃദയം ഭേദിച്ചത് ആ വാക്കുകൾ ആയിരുന്നു. ലോകം തിരിഞ്ഞപ്പോൾ ഇരുട്ടിൽ അവൾ അഭയം കണ്ടെത്തി. സ്വയം സന്തോഷിപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്കിടയിൽ ആണ് Balister Boldheart എന്ന യോദ്ധാവിലേക്ക് അവളെത്തുന്നത്. ലോകം അംഗീകരിച്ചു തുടങ്ങിയ നിമിഷം തന്നെ എല്ലാവരാലും വെറുകപെട്ടവൻ. ആരുടെയൊക്കെയോ ചതിക്കുഴികളിൽ പെട്ട് ആധമന്റെ പട്ടം ചാർത്തി കിട്ടിയവൻ. അവകാശപ്പെട്ട സത്യം തേടിയുള്ള യാത്രയിൽ Nimona യും അവന്റെ കൂടെ കൂടുന്നു. അങ്ങനെ വില്ലൻ ആകപ്പെട്ടവനും മോൺസ്റ്റർ ആകപ്പെട്ടവളും സത്യത്തിന്റെ വശം തേടി യാത്ര തുടങ്ങുകയാണ്. Monsters, Knights, Queens.. എല്ലാം നിറച്ചൊരു adventure, അതും Advanced World ഇൽ നടക്കുന്ന കഥ.

Teenage Mutant Ninja Turtles - Mutant Mayhem

ഈ അഴുക്ച്ചാലിനു മുകളിൽ ലോകം എന്താവും? അ ലോകത്തിന്റെ സ്വപ്‌നങ്ങൾ, ലക്ഷ്യങ്ങൾ ജീവിതരീതികൾ സന്തോഷങ്ങൾ സങ്കടങ്ങൾ, അത് ആഘോഷിക്കുന്ന നിമിഷങ്ങൾ അങ്ങനെ ആ നാല് പേരും സ്വപ്നം കണ്ടത് കൈ എത്തി പിടിക്കുന്നതിനും മുകളിലുള്ള മായലോകത്തിനെ ആണ്. Splinter അറിഞ്ഞതാണ് ആ ലോകത്തെ ഒരിക്കൽ, ഭയത്തിന്റ ആകാംഷയുടെ കണ്ണുകളിൽ വെറുപ്പിന്റെ നിഴലുകൾ വീഴുന്നത് അയാൾ അനുഭവിച്ചറിഞ്ഞതാണ്. അതുകൊണ്ട് തന്നെ തന്റെ മക്കൾക്കു ആ ഇരുൾ മുറിയിൽ അയാള് മറ്റൊരു ലോകം ശ്രെഷ്ടിച്ചു കൊടുത്തു. വെറുപ്പിന്റെ പൊള്ളൽ ഏശാതെ അയാളിലെ നന്മകൾ അവരിലേക്ക് പകർന്നു കൊടുത്തു. പക്ഷെ കാലങ്ങൾ കഴിയുംതോറും അവരുടെ ഉള്ളിലെ ആഗ്രഹങ്ങൾ വളർന്നുകൊണ്ടേ ഇരുന്നു. ബാല്യം അങ്ങനാണ്, വിലക്കപ്പെട്ടതിനെ നോക്കി ആ ദിശയിലെക്കെ വളരു.

Nimona

മോൺസ്റ്റർ, അവൾക്കു നേരെ എടുത്തു നീട്ടിയ വാളിൽ നിന്നും മൂർച്ച കൊണ്ടവളുടെ ഹൃദയം ഭേദിച്ചത് ആ വാക്കുകൾ ആയിരുന്നു. ലോകം തിരിഞ്ഞപ്പോൾ ഇരുട്ടിൽ അവൾ അഭയം കണ്ടെത്തി. സ്വയം സന്തോഷിപ്പിക്കാൻ ഉള്ള ശ്രമങ്ങൾക്കിടയിൽ ആണ് Balister Boldheart എന്ന യോദ്ധാവിലേക്ക് അവളെത്തുന്നത്. ലോകം അംഗീകരിച്ചു തുടങ്ങിയ നിമിഷം തന്നെ എല്ലാവരാലും വെറുകപെട്ടവൻ. ആരുടെയൊക്കെയോ ചതിക്കുഴികളിൽ പെട്ട് ആധമന്റെ പട്ടം ചാർത്തി കിട്ടിയവൻ. അവകാശപ്പെട്ട സത്യം തേടിയുള്ള യാത്രയിൽ Nimona യും അവന്റെ കൂടെ കൂടുന്നു. അങ്ങനെ വില്ലൻ ആകപ്പെട്ടവനും മോൺസ്റ്റർ ആകപ്പെട്ടവളും സത്യത്തിന്റെ വശം തേടി യാത്ര തുടങ്ങുകയാണ്.

Monsters, Knights, Queens.. എല്ലാം നിറച്ചൊരു adventure, അതും Advanced World ഇൽ നടക്കുന്ന കഥ. പക്ഷെ Nimona വ്യത്യസ്തത കൊണ്ടുവരുന്നത് കഥഗതിയിലും കഥാപാത്രങ്ങൾ സൂക്ഷിക്കുന്ന ഇമോഷണൽ weight ലും ആണ്. സിനിമ തുടങ്ങുമ്പോൾ തന്നെ ഇങ്ങനൊക്കെ ആവും ഇതെന്ന മുൻവിധിയെ മുറിച് വച്ചാണ് കഥയുടെ മുന്നോട്ടുള്ള പോക്ക്. ഒട്ടും relatable ആവാൻ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങളെ കൊണ്ട് പോലും ഫയങ്കര ഇമോഷണൽ ബോണ്ടിങ് ഉണ്ടാക്കി എടുക്കുന്നുണ്ട് creator. Specially ടൈറ്റിൽ ക്യാരക്ടർ ആയ Nimona. സിനിമ അവസാനിക്കുമ്പോൾ അവളെ കണ്ട് മതിയായില്ല എന്നൊരു ഫീൽ ആവും മനസ്സിൽ അവശേഷിക്കുന്നത്. ഇതിനെല്ലാം പുറമെ ചർച്ച ചെയുന്ന രാഷ്ട്രീയം എത്രത്തോളം അംഗീകരിക്കാൻ കഴിയും എന്നതൊക്കെ ഓരോരുത്തരുടെയും Perspective അനുസരിച്ചിരിക്കും. Misuse ചെയപ്പെടാൻ എളുപ്പം ആയത് കൊണ്ട് തന്നെ ആ പാർട്ട്‌ അത്ര ക്ലിയർ ആയി എനിക്ക് തോന്നിയില്ല. പക്ഷെ സിനിമ ആണ്, അതിന്റെ രാഷ്ട്രീയങ്ങൾക് അപ്പുറം ആസ്വാധനം ആണ് പ്രാധാന്യം. അതിൽ Nimona പൂർണമായും വിജയിച്ചിട്ടുണ്ട്. കുറേ ഫണും അതിനൊപ്പം ഇമോഷൻസും ഫാന്റസിയും എല്ലാം കൂടി ചേർന്നോരു കിടിലൻ ആസ്വാധനം ആണ് Nimona.